കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലും മാസ്മരിക പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളിലും ലൂണ ഗോൾ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഡാനിഷ് ഗോൾ നേടിയിരുന്നത്.
ഇങ്ങനെ ഒരു മികച്ച തുടക്കം തന്നെ ഈ സീസണിൽ ഉണ്ടാക്കിയെടുക്കാൻ അഡ്രിയാൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന താരമാണ് അഡ്രിയാൻ ലൂണ. സീസണിലും പ്രതീക്ഷകളുടെ ഭാരം മുഴുവനും ഈ ഉറുഗ്വൻ സൂപ്പർ താരത്തിന്റെ ചുമലിൽ തന്നെയാണ്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ വെബ്സൈറ്റിന് ഒരു പുതിയ അഭിമുഖം ലൂണ നൽകിയിരുന്നു. തന്റെ കരിയറിന്റെ യാത്രയെക്കുറിച്ച് ലൂണ വിശദമായി കൊണ്ട് തന്നെ സംസാരിച്ചിട്ടുണ്ട്. ലയണൽ മെസ്സിയാണ് തന്റെ ഇഷ്ട താരം എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്. എന്നാൽ ഫ്രീകിക്കുകളുടെ കാര്യത്തിൽ താൻ മാതൃകയാക്കാറുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണെന്നും ലൂണ പറഞ്ഞിട്ടുണ്ട്.
"I want to retire here in India, preferably at @KeralaBlasters." 💛#AdrianLuna talks about his love for #KeralaBlasters and their fans, his move to India and more in an exclusive interview! ⤵️#ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18https://t.co/trR5CRsC8Q
— Indian Super League (@IndSuperLeague) October 20, 2023
ചെറുപ്പകാലത്ത് ഞാൻ റൊണാൾഡീഞ്ഞോ,ഡിയഗോ ഫോർലാൻ എന്നിവരെ വളരെയധികം ശ്രദ്ധിച്ചിരുന്നു. പിന്നീട് ഞാൻ വളർന്നപ്പോൾ ലയണൽ മെസ്സിയെ കൂടുതലായി ശ്രദ്ധിച്ചു.ഇന്ന് ഞാൻ മെസ്സിയുടെ ഒരു കടുത്ത ആരാധകനാണ്. പക്ഷേ ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനങ്ങളും കാണാറുണ്ട്. അദ്ദേഹത്തിന്റെ ഫ്രീകിക്കുകൾ ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന ഒന്നാണ്. അദ്ദേഹം കിക്ക് എടുക്കുന്ന രീതിയും ആംഗിളും ഒക്കെ ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്.അത് എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്,കാരണം ഞാൻ അതു മാതൃകയാക്കാറുണ്ട്,ലൂണ തന്റെ അഭിമുഖത്തിൽ പറഞ്ഞു.
📊| Adrian Luna has been part of 3 out of 4 TOTW this season. #KeralaBlasters #ISL https://t.co/kuJYLrx8Lh pic.twitter.com/hnlgjNa2NM
— Blasters Zone (@BlastersZone) October 24, 2023
അപകടകാരികളായ ഫ്രീകിക്കുകൾക്ക് പേരുകേട്ട താരമാണ് ലൂണ. കേരള ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ വച്ചുകൊണ്ട് തന്നെ അദ്ദേഹം ഫ്രീകിക്ക് ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്. വരുന്ന ഒഡീഷക്കെതിരെയുള്ള മത്സരത്തിലും ലൂണ മികവിലേക്ക് ഉയരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.വെള്ളിയാഴ്ച രാത്രിയാണ് ആ മത്സരം നടക്കുക.