കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം നിലവിൽ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ രണ്ട് സീസണുകളെ പോലെ തന്നെ ഈ സീസണിൽ മികച്ച പ്രകടനമാണ് ലൂണ നടത്തിക്കൊണ്ടിരിക്കുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും ലൂണ നേടിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ മികവിൽ തന്നെയാണ് ബ്ലാസ്റ്റേഴ്സ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ലൂണ. പരിശീലകൻ ഇവാൻ വുകുമനോവിചായിരുന്നു ഈ ഉറുഗ്വൻ സൂപ്പർ താരത്തെ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിച്ചിരുന്നത്. ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു ലൂണ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തിയിരുന്നത്. അപ്പോൾ അദ്ദേഹത്തിന് ചില പ്രതീക്ഷകൾ ഒക്കെ ഉണ്ടായിരുന്നു.
അതായത് ഇന്ത്യൻ സൂപ്പർ ലീഗ് വളരെ എളുപ്പമാണെന്നും കൂടുതൽ ഗോളുകളും കിരീടങ്ങളുമൊക്കെ ഇവിടെ നേടാൻ കഴിയും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷകൾ. എന്നാൽ അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്ന് തനിക്ക് പിന്നീട് മനസ്സിലായി എന്നുള്ള കാര്യം ഇപ്പോൾ ലൂണ തന്നെ പറഞ്ഞിട്ടുണ്ട്.ഇങ്ങോട്ട് വന്നപ്പോൾ പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങൾ നടക്കുന്നതെന്നും ലൂണ തന്റെ പുതിയ അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
#AdrianLuna 🫶 @KeralaBlasters ♾️
— Indian Super League (@IndSuperLeague) October 20, 2023
Read more 👉 https://t.co/PUNrnJuDLK#ISL #ISL10 #LetsFootball #AdrianLuna #KeralaBlasters pic.twitter.com/qvwXKJqnpL
ഞാനിവിടേക്ക് എത്തുന്നതിനു മുന്നേ എനിക്ക് ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു,അതായത് ഇന്ത്യൻ സൂപ്പർ ലീഗ് വളരെ ഈസി ആയിരിക്കും എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. ഒരുപാട് ഗോളുകളും ഒരുപാട് കിരീടങ്ങളും നേടി കൊണ്ട് ആസ്വദിക്കാവുന്ന ഞാൻ കരുതി.പക്ഷേ എന്റെ പ്രതീക്ഷകൾക്ക് വിപരീതമായി കൊണ്ടാണ് സംഭവിച്ചത്.ഇവിടെ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു.ഇവിടെ വിജയിക്കുക,കിരീടങ്ങൾ നേടുക,ഗോളുകൾ നേടുക എന്നുള്ളതൊന്നും എളുപ്പമുള്ള കാര്യമല്ല.കാരണം ഈ ലീഗിന്റെ ഗുണനിലവാരം വളരെ ഉയർന്നതാണ്. അത് എന്നെ വല്ലാതെ ഇമ്പ്രസ് ചെയ്തിട്ടുണ്ട്. ഒരുപാട് മികച്ച താരങ്ങളാണ് ഇവിടെയുള്ളത്,ലൂണ ഇന്റർവ്യൂവിൽ പറഞ്ഞു.
📸| Adrian Luna 🪄#KeralaBlasters #KBFC pic.twitter.com/z8NhboXhM7
— Blasters Zone (@BlastersZone) October 22, 2023
ലൂണ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നടന്നിട്ടില്ലെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഈ നായകൻ എന്നുള്ളത് നമുക്ക് ഉറപ്പിച്ച് പറയാൻ കഴിയും.നിരവധി മനോഹരമായ ഗോളുകൾ നാം അദ്ദേഹത്തിൽ നിന്നും കണ്ടിട്ടുണ്ട്.വരുന്ന മത്സരങ്ങളിൽ ഒക്കെ തന്നെയും കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്ന താരം ഈ ക്യാപ്റ്റൻ തന്നെയാണ്.