ഇതാണ്..ഇങ്ങനെയാവണം ക്യാപ്റ്റൻ.. ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന പെപ്രക്ക് നിരുപാധിക പിന്തുണയുമായി ലൂണ.

കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിലും ഇപ്പോൾ വിജയിച്ചു കഴിഞ്ഞു. ജംഷഡ്പൂർ എഫ്സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പരാജയപ്പെടുത്തിയിട്ടുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ നേടിയത്.ദിമി യുടെ അസിസ്റ്റിൽ നിന്നാണ് ഈയൊരു ഗോൾ പിറന്നത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ വിജയിക്കുന്നത്.ഇതുവരെ ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ രണ്ടു മത്സരങ്ങൾ വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നില്ല.അത് തിരുത്തി എഴുതാൻ ഇപ്പോൾ സാധിച്ചിട്ടുണ്ട്. ഈ രണ്ട് മത്സരങ്ങളിലും സ്റ്റാർട്ട് ചെയ്ത സ്ട്രൈക്കറാണ് ക്വാമി പെപ്ര.ക്ലബ്ബിന്റെ ഗോളടി ചുമതല അദ്ദേഹത്തിലായിരുന്നു പ്രധാനമായും ഏൽപ്പിക്കപ്പെട്ടിരുന്നത്.

എന്നാൽ രണ്ടു മത്സരങ്ങളിൽ നിന്ന് അദ്ദേഹത്തിന് ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല പലപ്പോഴും നിലവാരത്തിലുള്ള ഒരു പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ല.അതുകൊണ്ടുതന്നെ ആരാധകർക്കിടയിൽ ചെറിയ വിമർശനങ്ങളൊക്കെ വരുന്നുണ്ട്. എന്നാൽ ക്യാപ്റ്റൻ ലൂണ അദ്ദേഹത്തിന് പിന്തുണയുമായി വന്നു കഴിഞ്ഞു.പെപ്ര ഒരുപാട് ഗോളുകൾ നേടുമെന്നാണ് ലൂണ ഇപ്പോൾ പറഞ്ഞിട്ടുള്ളത്.

എനിക്ക് ദിമിയെ നേരത്തെ തന്നെ അറിയാമല്ലോ. കാരണം ഞങ്ങൾ കഴിഞ്ഞ സീസണിൽ ഒരുമിച്ച് കളിച്ചവരാണ്.എന്നാൽ പെപ്രയുടെ കാര്യം അങ്ങനെയല്ല. അദ്ദേഹം പുതിയ താരമാണ്.ഞങ്ങൾക്ക് ഇരുവർക്കും പരസ്പരം അറിയാൻ സമയം ആവശ്യമാണ്.പക്ഷേ അദ്ദേഹം ഞങ്ങൾക്ക് വേണ്ടി ഗോളുകൾ നേടുക തന്നെ ചെയ്യും.അദ്ദേഹം വളരെ മികച്ച രൂപത്തിലേക്ക് മാറും,ഇതാണ് ക്യാപ്റ്റൻ ലൂണ പറഞ്ഞിട്ടുള്ളത്.

ബുദ്ധിമുട്ടുള്ള സമയത്ത് തങ്ങളുടെ താരങ്ങളെ പിന്തുണച്ചുകൊണ്ട് ഉയർത്തിക്കൊണ്ടു വരിക എന്ന ക്യാപ്റ്റന്റെ ഉത്തരവാദിത്തമാണ് ലൂണ ഇതിലൂടെ ചെയ്യുന്നത്.പെപ്രക്ക് പകരമായി വന്ന ദിമി മത്സരത്തിൽ ഇമ്പാക്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഈ ഘാന താരത്തിന് സ്റ്റാർട്ടിങ് ഇലവനിലെ സ്ഥാനം നഷ്ടമാകാനും സാധ്യതയുണ്ട്.

Adrian LunaKerala BlastersKwame Peprah
Comments (0)
Add Comment