90 മിനുട്ടും ഇങ്ങനെ കളിക്കാനാവില്ല:ടാക്റ്റിക്സിനെതിരെ തുറന്ന് പറഞ്ഞ് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.ഇതുവരെ മികച്ച പ്രകടനം നടത്താൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. ആദ്യമത്സരത്തിൽ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ തോൽപ്പിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് 1-1 എന്ന സ്കോറിൽ സമനില വഴങ്ങുകയായിരുന്നു. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ആകെ 16 ഗോളുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ ക്ലബ്ബ് നേടിയിട്ടുള്ളത്.

ക്വാർട്ടർ ഫൈനൽ യോഗ്യത ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുണ്ട്. പുതിയ പരിശീലകനായ മികയേൽ സ്റ്റാറേ അറ്റാക്കിങ്ങിന് വളരെയധികം പ്രാധാന്യം നൽകുന്ന ഒരു പരിശീലകനാണ്. കൂടാതെ ഹൈ പ്രെസ്സിങ്ങും അദ്ദേഹത്തിന്റെ ശൈലിയാണ്. ബോൾ നഷ്ടപ്പെട്ടാൽ ഉടൻതന്നെ നന്നായി പ്രസ് ചെയ്ത് ബോൾ തിരിച്ചുപിടിച്ച് അറ്റാക്ക് ചെയ്യുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ടാക്ക്റ്റിക്സ്.

എന്നാൽ ഈ ശൈലിക്കെതിരെ ലൂണ തന്റേതായ ഒരു അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. അതായത് 90 മിനിട്ടും ഇങ്ങനെ ഹൈ പ്രസ് ചെയ്ത് അറ്റാക്ക് ചെയ്യാൻ കഴിയില്ല എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.

‘ പരിശീലകന്റെ ഐഡിയ എന്താണ് എന്നുള്ളത് നിങ്ങൾക്ക് ഇതിനോടകം തന്നെ കാണാൻ കഴിഞ്ഞിട്ടുള്ളതാണ്. ഞങ്ങൾ ഹൈ പ്രസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നു. കളത്തിനകത്ത് ഹൈ പ്രസ്സിലൂടെ ബോൾ തിരിച്ചുപിടിക്കാനാണ് ഞങ്ങളുടെ ശ്രമങ്ങൾ.പക്ഷേ ഇത് നല്ല രീതിയിൽ മാനേജ് ചെയ്യേണ്ടതുണ്ട്. കാരണം 90 മിനിറ്റും ഇങ്ങനെ നമുക്ക് ഹൈ പ്രസ്സ് ചെയ്യാൻ കഴിയില്ല.അതുകൊണ്ടുതന്നെ ടീം തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്, എപ്പോൾ പന്ത് കൈവശം വെക്കണം,എപ്പോൾ പന്ത് ഡ്രോപ്പ് ചെയ്യണമെന്നതൊക്കെ കൃത്യമായി മനസ്സിലാക്കണം.ഇതുവരെ എനിക്ക് ടീമിനെ ഇഷ്ടമായി.പക്ഷേ ഇത്തരം സന്ദർഭങ്ങൾ ചില സമയങ്ങളിൽ നമുക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടായിരിക്കും.90 മിനിട്ടും അറ്റാക്ക്,അറ്റാക്ക് എന്ന രീതിയിൽ ഞങ്ങൾക്ക് കളിക്കാനാവില്ല, ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.

അതായത് എപ്പോഴൊക്കെ ഹൈ പ്രസ്സ് ചെയ്യണം, എപ്പോഴൊക്കെ കളി ഡൗൺ ആക്കണം എന്ന കാര്യത്തിൽ ഒരു തിരിച്ചറിവ് വേണം എന്നാണ് ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്. തീർച്ചയായും ആ രൂപത്തിലേക്ക് കാര്യങ്ങൾ മാറും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Adrian LunaKerala BlastersMikael Stahre
Comments (0)
Add Comment