കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ വലിയ മാറ്റത്തോട് കൂടിയാണ് ആരംഭിച്ചത്. കഴിഞ്ഞ മൂന്ന് വർഷക്കാലം ക്ലബ്ബിനെ പരിശീലിപ്പിച്ചിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടിവന്നു. തുടർന്ന് സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയും ചെയ്തു. അദ്ദേഹത്തിന് കീഴിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്.
ഇത്തവണത്തെ പ്രീ സീസൺ ബ്ലാസ്റ്റേഴ്സ് തായ്‌ലാൻഡിൽ വച്ചുകൊണ്ടായിരുന്നു നടത്തിയിരുന്നത്. ഏകദേശം മൂന്ന് ആഴ്ചയോളം ബ്ലാസ്റ്റേഴ്സ് അവിടെ ചിലവഴിച്ചിട്ടുണ്ട്. ആദ്യത്തെ സൗഹൃദ മത്സരത്തിൽ പരാജയപ്പെട്ട ബ്ലാസ്റ്റേഴ്സ് പിന്നീട് ഗംഭീരമായി തിരിച്ചുവന്നു.പിന്നീട് നടന്ന രണ്ട് മത്സരങ്ങളിൽ ഗംഭീര വിജയമാണ് ക്ലബ്ബ് നേടിയത്.അങ്ങനെ തകർപ്പൻ പ്രകടനം തായ്‌ലാൻഡിൽ വച്ചുകൊണ്ട് നടത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.
പ്രീ സീസൺ ക്യാമ്പിൽ ഒരല്പം ലേറ്റായി കൊണ്ടായിരുന്നു അഡ്രിയാൻ ലൂണ ജോയിൻ ചെയ്തിരുന്നത്.ആ ക്യാമ്പ് കൊണ്ട് ഉണ്ടായ ഗുണങ്ങൾ എന്തൊക്കെയാണ് എന്നത് അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.തായ്ലാന്റ് ക്യാമ്പ് വളരെ പ്രധാനപ്പെട്ടതായിരുന്നു എന്നുള്ളത് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ വ്യക്തമാക്കിയിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
തായ്‌ലാൻഡിലെ ആ ക്യാമ്പ് എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതായിരുന്നു. കാരണം പരസ്പരം അറിയാൻ അത് സഹായിച്ചു. കൂടാതെ ട്രെയിനിങ്ങും കളിയും ഞങ്ങൾ ഒരുപാട് നടത്തി മെച്ചപ്പെട്ടു. കളത്തിനകത്തും പുറത്തും ഒരുപാട് തമാശകൾ ഉണ്ടായിരുന്നു.അതെല്ലാം ഞങ്ങൾ ആസ്വദിച്ചു.എല്ലാ നിലക്കും ഇത് ഗുണകരമാവുകയാണ് ചെയ്തിട്ടുള്ളത്,ലൂണ പറഞ്ഞു.
ശാരീരികമായും മാനസികമായും സീസണിന് തയ്യാറെടുക്കാൻ ഈ പ്രീ സീസൺ കൊണ്ട് കഴിഞ്ഞു എന്നാണ് ഈ സൂപ്പർതാരം അവകാശപ്പെടുന്നത്.ഡ്യൂറന്റ് കപ്പിൽ ഇതുവരെ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത 8 ഗോളുകൾക്ക് വിജയിച്ച ക്ലബ്ബ് രണ്ടാം മത്സരത്തിൽ സമനില വഴങ്ങി. പക്ഷേ പിന്നീട് എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുള്ളത്.