ലൂണയും പെപ്രയും എവിടെയാണെന്ന കാര്യത്തിൽ നിർണായക വിവരങ്ങളുമായി സ്പോർട്ടിങ് ഡയറക്ടർ.
കഴിഞ്ഞ മത്സരത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം ക്ലബ്ബിനും താരങ്ങൾക്കും ആരാധകർക്കും നൽകുന്ന ആശ്വാസം ചെറുതൊന്നുമല്ല. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അതിൽ നിന്നും ഒരു കരകയറൽ ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു.ആ നിർബന്ധമായ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിട്ടുള്ളത്.
രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് ഗോവയെ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഗോളുകൾ തുടക്കത്തിൽ തന്നെ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് പിന്നീട് ഒരു തിരിച്ചുവരവ് നടത്തുകയായിരുന്നു. നാല് ഗോളുകളാണ് രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് നേടിയത്.ഇതോടെ ഗോവ ബ്ലാസ്റ്റേഴ്സിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു.
പ്രധാനപ്പെട്ട പല താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഈ വിജയം നേടിയിട്ടുള്ളത്.അഡ്രിയാൻ ലൂണ,പെപ്ര എന്നിവർ പരിക്ക് കാരണം പുറത്താണ്.രണ്ടുപേരും ഈ സീസണിൽ ഇനി കളിക്കില്ല. എന്നാൽ ഈ രണ്ട് താരങ്ങളുടെയും കാര്യത്തിൽ അപ്ഡേറ്റുകൾ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് നൽകിയിട്ടുണ്ട്.ലൂണ അടുത്തമാസം കൊച്ചിയിൽ എത്തുമെന്നും പെപ്രയുടെ ഭാവിയുടെ കാര്യത്തിൽ ക്ലബ്ബ് തീരുമാനമെടുക്കും എന്നുമാണ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. മലയാളത്തിലെ ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു എസ്ഡി.
പെപ്ര നിലവിൽ ഘാനയിലാണ് ഉള്ളത്. അദ്ദേഹത്തിന്റെ ഭാവിയുടെ കാര്യത്തിൽ ക്ലബ്ബ് തീരുമാനം കൈക്കൊള്ളും.അഡ്രിയാൻ ലൂണ നിലവിൽ മുംബൈയിലാണ് ഉള്ളത്. നിലവിൽ റിഹാബ് അവിടെയാണ് അദ്ദേഹം നടത്തുന്നത്. മാർച്ച് മാസത്തിന്റെ മധ്യത്തിൽ അദ്ദേഹം കൊച്ചിയിൽ തിരിച്ചെത്തും. എന്നിട്ട് അദ്ദേഹം കൊച്ചിയിൽ വെച്ച് റീഹാബ് തുടരുകയും ചെയ്യും,ഇതാണ് സ്കിൻകിസ് പറഞ്ഞിട്ടുള്ളത്.
ഈ രണ്ട് താരങ്ങളും ഈ സീസണിൽ കളിക്കില്ല എന്നത് ഉറപ്പാണ്.ലൂണക്ക് പുറമേ സോറ്റിരിയോയും അടുത്തമാസം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യും.എന്നിട്ട് റീഹാബ് ക്ലബ്ബിനോടൊപ്പമാണ് തുടരുക.അടുത്ത സീസണിലാണ് സോറ്റിരിയോക്കും കളിക്കാൻ സാധിക്കുക.