കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി ആരാധകരെ നിരാശപ്പെടുത്തി. ഡ്യൂറൻഡ് കപ്പിൽ ഇന്നലെ നടന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഡയസ് നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.ഇതോടെ ബ്ലാസ്റ്റേഴ്സ് പുറത്തായി കഴിഞ്ഞു. മോഹൻ ബഗാനും ബംഗളൂരു എഫ്സിയും തമ്മിലാണ് സെമി ഫൈനൽ പോരാട്ടം നടക്കുക.
ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇന്നലെ മോശം പ്രകടനമായിരുന്നു ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വച്ചതും ആക്രമണങ്ങൾ നടത്തിയതും ഒക്കെ ബംഗളൂരു എഫ്സി തന്നെയാണ്.അതുകൊണ്ടുതന്നെ അർഹിച്ച തോൽവിയാണ് ബ്ലാസ്റ്റേഴ്സ് നേടിയത് എന്ന അഭിപ്രായം പല ആരാധകരും പങ്കുവെക്കുന്നുണ്ട്.ട്വിറ്ററിൽ മാനേജ്മെന്റ്നെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണ കോമ്പറ്റീഷനിലെ മുഴുവൻ മത്സരങ്ങളും കളിച്ചിട്ടുണ്ട്.ഗോളുകൾ ഒന്നും നേടിയിട്ടില്ല. കഴിഞ്ഞ സീസണൽ ഒക്കെ എല്ലായിടത്തും പറന്നു കളിക്കുന്ന ലൂണയെയായിരുന്നു നമുക്ക് കാണാൻ കഴിഞ്ഞിരുന്നത്. എന്നാൽ ഈ ടൂർണമെന്റിൽ അങ്ങനെയല്ല.ഇത് ഒരു ആരാധകൻ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.ലൂണ മികവിലേക്ക് ഉയരാത്തത് തിരിച്ചടിയായി എന്നാണ് ആരാധകന്റെ നിരീക്ഷണം.
ഈ പറയുന്നത് ആളുകൾക്ക് പിടിച്ചെന്നു വരില്ല. പക്ഷേ ഈ ടൂർണമെന്റിൽ ലൂണ വളരെ മോശമായിരുന്നു. നമ്മൾക്ക് അറിയാവുന്ന ലൂണ ഇതല്ല, ഇത് പറഞ്ഞേ മതിയാകൂ എന്നാണ് ഈ ആരാധകൻ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.ലൂണയുടെ പ്രകടനം മോശമായി എന്ന് തന്നെയാണ് ആരോപിക്കപ്പെടുന്നത്.
നോഹ് സദോയി മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയിട്ടുള്ളത്. അദ്ദേഹത്തെ ആശ്രയിച്ചുകൊണ്ട് മാത്രമാണ് മുന്നേറ്റ നിര ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ മത്സരത്തിൽ പ്രതിരോധനിരക്ക് പിടിപ്പത് പണിയുണ്ടായിരുന്നു എന്നുള്ള കാര്യവും വിസ്മരിക്കുന്നില്ല. വളരെ മോശം മധ്യനിരയാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ഡിഫൻസിനോ അറ്റാക്കിങ്ങിനോ യാതൊരുവിധ പ്രയോജനവും മധ്യനിരയെ കൊണ്ട് ഇല്ല എന്നും ആരാധകർ ആരോപിക്കുന്നുണ്ട്. ഏതായാലും ഇത്തവണയും കിരീടങ്ങൾ ഒന്നും ലഭിക്കാനുള്ള സാധ്യതയില്ല എന്നത് ആരാധകർ ഉൾക്കൊണ്ട് കഴിഞ്ഞു.