ഇവാന്റെ പടിയിറക്കം,ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പ്രതികരിച്ചത് കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ഇനി ക്ലബ്ബിനോടൊപ്പമില്ല. അദ്ദേഹവും കേരള ബ്ലാസ്റ്റേഴ്സും വഴി പിരിഞ്ഞു കഴിഞ്ഞു.ഈ കാര്യം കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് അറിയിച്ചിരുന്നു. ആരാധകരെ സംബന്ധിച്ചിടത്തോളം ഈ ഒരു തീരുമാനം ഒരല്പം അപ്രതീക്ഷിതമായിരുന്നു. കാരണം അടുത്ത സീസണിലും വുക്മനോവിച്ച് തന്നെ പരിശീലക സ്ഥാനത്ത് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ ഉണ്ടായിരുന്നത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പരാജയപ്പെട്ടുകൊണ്ട് പുറത്താവുകയായിരുന്നു. പക്ഷേ അതിന് ഒരിക്കലും ഈ പരിശീലകനെ പൂർണമായും കുറ്റപ്പെടുത്താൻ സാധിക്കില്ല. പരിക്കിന്റെ പ്രതിസന്ധികൾ അലട്ടിയതോടുകൂടിയാണ് കാര്യങ്ങൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വഴുതി പോയത്. പക്ഷേ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഒരു കിരീടം പോലും ബ്ലാസ്റ്റേഴ്സിന് നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. അത് തന്നെയാണ് തന്നെയാണ് ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബിനെ മാറി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതും.

ഇവാൻ വുക്മനോവിച്ച് ക്ലബ്ബിലേക്ക് വന്നതിനുശേഷം കൊണ്ടുവന്ന താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ. തകർപ്പൻ പ്രകടനമാണ് അന്നുമുതൽ ഇന്നുവരെ ലൂണ നടത്തിയിട്ടുള്ളത്.ഈ സീസണിൽ ലൂണക്ക് പരിക്കേറ്റതോട് കൂടിയാണ് ബ്ലാസ്റ്റേഴ്സിന്റെ എല്ലാ പ്ലാനുകളും തകിടം മറിഞ്ഞത്.ഈ ക്യാപ്റ്റനെ കൃത്യമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടുള്ള പരിശീലകനാണ് ഇവാൻ വുക്മനോവിച്ച്. അദ്ദേഹത്തിന്റെ പടിയിറക്കത്തിൽ ലൂണ ഇപ്പോൾ തന്റെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം സ്റ്റോറിലൂടെയാണ് അദ്ദേഹം റിയാക്ട് ചെയ്തിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റ് പങ്കുവെച്ച ലൂണ ക്യാപ്ഷൻ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്,നന്ദി ബോസ്, അടുത്തത് വരാനിരിക്കുന്നത് എന്താണോ അതിന് എല്ലാവിധ ആശംസകളും എന്നാണ് ലൂണ എഴുതിയിരിക്കുന്നത്.കൂടാതെ ചില ഇമോജികളും അദ്ദേഹം നൽകിയിട്ടുണ്ട്.ടോപ് പരിശീലകനാണ് ഇവാനെന്നും ലൂണ ഇമോജികളിലൂടെ രേഖപ്പെടുത്തുന്നുണ്ട്.

ഏതായാലും മികച്ച ഒരു പരിശീലകനാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വിട്ട് പോകുന്നത്. കിരീടങ്ങൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും വുക്മനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടുള്ള ടീമാണ് ബ്ലാസ്റ്റേഴ്സ്. ഏതായാലും ഒരു മികച്ച പരിശീലകനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ ഉള്ളത്.

Adrian LunaIvan Vukomanovic
Comments (0)
Add Comment