അഡ്രിയാൻ ലൂണ ട്രെയിനിങ് ആരംഭിച്ചു,വീഡിയോ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ അടുത്ത മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഇനി അടുത്ത മത്സരത്തിൽ ജംഷെഡ്പൂർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
മാർച്ച് മുപ്പതാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ആ മത്സരം കളിക്കുക. കുറച്ച് ദിവസത്തെ അവധിക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വീണ്ടും പരിശീലനം ആരംഭിച്ചിരുന്നു. എന്നാൽ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ ഉള്ള താരങ്ങൾ ടീമിനോടൊപ്പം ചേർന്നിട്ടില്ല. പക്ഷേ പല സുപ്രധാന താരങ്ങളും ക്ലബ്ബിനോടൊപ്പം ഉണ്ട്.
ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് അഡ്രിയാൻ ലൂണയിലേക്ക് തന്നെയാണ്.അദ്ദേഹം നേരത്തെ തന്നെ ട്രെയിനിങ് ആരംഭിച്ചിരുന്നു.ഇപ്പോൾ അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.വ്യക്തിഗത പരിശീലനമാണ് അദ്ദേഹം നടത്തുന്നത്.ഫിസിയോക്കൊപ്പമാണ് അദ്ദേഹം വ്യക്തിഗത ട്രെയിനിങ് നടത്തുന്നത്. ടീമിനോടൊപ്പം അദ്ദേഹം ട്രെയിനിങ് ആരംഭിച്ചിട്ടില്ല.
ഗ്രൂപ്പ് ഘട്ടത്തിൽ ഇനി കേരള ബ്ലാസ്റ്റേഴ്സിന് ആകെ നാല് മത്സരങ്ങളാണ് അവശേഷിക്കുന്നത്.ഈ മത്സരങ്ങളിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്. പക്ഷേ പ്ലേ ഓഫ് മത്സരത്തിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരിക എന്നതാണ് ഇപ്പോൾ ക്ലബ്ബ് ലക്ഷ്യം വെക്കുന്നത്. അദ്ദേഹത്തിന്റെ പരിക്കിന്റെ കാര്യത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ പുരോഗതി ഉണ്ട്. അദ്ദേഹത്തിന് പ്ലേ ഓഫ് കളിക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷകൾ.