ആദ്യ റൗണ്ട് മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ഇതോടെ മൂന്ന് പോയിന്റുകൾ കരസ്ഥമാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ആദ്യത്തെ ഗോൾ ഓൺ ഗോൾ ആയിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്.
ഈ ഗോൾ മാറ്റി നിർത്തിയാലും മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്താൻ ലൂണക്ക് സാധിച്ചിട്ടുണ്ട്. മൈതാനത്തെ കഠിനാധ്വാനിയായിരുന്നു ലൂണ. സഹതാരങ്ങളെ മോട്ടിവേറ്റ് ചെയ്യാനും മത്സരത്തിൽ അദ്ദേഹം ശ്രമിച്ചിരുന്നു. ആദ്യ മത്സരത്തിലെ വിജയം ആരാധകരെ ഇപ്പോൾ ത്രസിപ്പിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെ ആഴ്ച്ചയിൽ ഐഎസ്എൽ മത്സരങ്ങളെ ഖേൽ നൗ വിശകലനം ചെയ്തിട്ടുണ്ട്. അതായത് ഏറ്റവും മികച്ച 5 താരങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ലിസ്റ്റ് ആണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ആദ്യ റൗണ്ട് മത്സരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ അഞ്ച് താരങ്ങളിൽ ഒരു താരം ക്യാപ്റ്റനായ ലൂണ തന്നെയാണ്.
📊 Top Five player in Matchweek 1 of ISL { @KhelNow }
— KBFC XTRA (@kbfcxtra) September 27, 2023
1) Elsinho 🇧🇷
2) Dimitri Petratos 🇦🇺
3) Jorge Pereyra Diaz 🇦🇷
4) Adrian Luna 🇺🇾
5) Parthib Gogoi 🇮🇳#KBFC pic.twitter.com/fs5fM8HKpz
ഖേൽ നൗവിന്റെ പട്ടികയിൽ നാലാം സ്ഥാനമാണ് ലൂണ നേടിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഇദ്ദേഹം മാത്രമാണ് സ്ഥാനം നേടിയിട്ടുള്ളത്. ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ജംഷഡ്പൂരിന്റെ ഡിഫൻഡറായ എൽസിഞ്ഞോയാണ്. മോഹൻ ബഗാനിന്റെ ദിമിത്രി പെട്രട്ടോസ് രണ്ടാം സ്ഥാനത്ത് വരുന്ന. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടിയ താരമാണ് ഇദ്ദേഹം.
📹 | Adrian Luna standing guard to the ball to avoid a repeat of last season's quick free-kick, best moment from #KBFCBFC 😂😭 #IndianFootball pic.twitter.com/uXAg9BV0JT
— 90ndstoppage (@90ndstoppage) September 22, 2023
മൂന്നാം സ്ഥാനത്തെ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോൾ മുംബൈ സിറ്റി എഫ്സി താരവുമായ പെരേര ഡയസാണ്. ആദ്യ മത്സരത്തിൽ തന്നെ രണ്ടു ഗോളുകൾ നേടിക്കൊണ്ട് ഇദ്ദേഹം വരവറിയിച്ചിരുന്നു. നാലാം സ്ഥാനത്ത് ലൂണയും അഞ്ചാം സ്ഥാനത്ത് പാർത്തിബ് ഗോഗോയിയുമാണ് ഇടം നേടിയിട്ടുള്ളത്.ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നാണ് ആരംഭം കുറിക്കുക.