കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലും തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് അഡ്രിയാൻ ലൂണ.ഉറുഗ്വൻ മിഡ്‌ഫീൽഡറായ ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തങ്ങൾ വഹിച്ച താരം കൂടിയാണ്. 53 മത്സരങ്ങൾ ഐഎസ്എല്ലിൽ മാത്രം കളിച്ച താരം 30 ഗോൾ പങ്കാളിത്തങ്ങളാണ് ക്ലബ്ബിന് വേണ്ടി വഹിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.
ഇപ്പോൾ പൂർവാധികം ശക്തിയോടുകൂടി താരം തിരിച്ചു വന്നിട്ടുണ്ട്.ഡ്യൂറന്റ് കപ്പിൽ മികച്ച രൂപത്തിലാണ് അദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.ഈയിടെ സ്പോർട്സ് സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. രണ്ട് ലക്ഷ്യങ്ങൾക്ക് പുറമേ മറ്റൊരു ലക്ഷ്യം കൂടി ഇപ്പോൾ ലൂണ വ്യക്തമാക്കിയിട്ടുണ്ട്.ആക്രമണ ഫുട്ബോൾ കളിച്ച ആരാധകരെ എന്റർടൈൻ ചെയ്യിക്കണം എന്നാണ് ലൂണ പറഞ്ഞിട്ടുള്ളത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇപ്രകാരമാണ്. ‘ഈ സീസൺ മുഴുവനും കളിക്കുക എന്നുള്ളതാണ് എന്റെ ആദ്യത്തെ ലക്ഷ്യം. രണ്ടാമത്തെ ലക്ഷ്യമായി കൊണ്ട് വരുന്നത് ബ്ലാസ്റ്റേഴ്സ് എന്നാ ക്ലബ്ബിനോടൊപ്പം കിരീടം നേടുക എന്നുള്ളതാണ്. മൂന്നാമത്തെ ലക്ഷ്യം ആക്രമണ ഫുട്ബോൾ കളിക്കുക,മികച്ച പ്രകടനം നടത്തുക,അതുവഴി ആരാധകരെ എന്റർടൈൻ ചെയ്യുക എന്നുള്ളതാണ് ‘ ഇതാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.
നിലവിൽ ആക്രമണ ഫുട്ബോൾ തന്നെയാണ് സ്റ്റാറെക്ക് കീഴിൽ ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. ഡ്യൂറന്റെ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. പക്ഷേ പൊതുവേ ദുർബലരായ എതിരാളികൾക്കെതിരെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്