ഞാനായിരിക്കണം ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ:അടിയുറച്ച് ലൂണ

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് ഇപ്പോൾ 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ട്. ഒരുപാട് ടൂർണമെന്റുകളിൽ ബ്ലാസ്റ്റേഴ്സ് പങ്കെടുത്തു. ഇന്ത്യൻ സൂപ്പർ ലീഗിന് പുറമേ ഡ്യൂറന്റ് കപ്പ്, സൂപ്പർ കപ്പ് എന്നിവയിലൊക്കെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പങ്കാളിത്തം അറിയിച്ചിട്ടുണ്ട്.പക്ഷേ ഈ പത്തു വർഷത്തിനിടയിൽ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകർക്ക് വളരെ നിരാശ നൽകുന്ന കാര്യമാണ്.

നിലവിലെ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും മാത്രമാണ് ഒരൊറ്റ മേജർ ട്രോഫി പോലും ഇല്ലാത്ത ക്ലബ്ബുകൾ.ഈ ചീത്തപ്പേര് മാറ്റേണ്ടത് ഇപ്പോൾ ഏറ്റവും അത്യാവശ്യമായ സമയമാണ്.വലിയ മാറ്റങ്ങൾ ക്ലബ്ബിനകത്ത് ഇപ്പോൾ സംഭവിച്ചിട്ടുണ്ട്.ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കിക്കൊണ്ട് സ്റ്റാറേയെ കൊണ്ടുവന്നതുപോലും ഒരു കിരീടം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്.

നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ്.ക്ലബ്ബിനകത്ത് നാലാമത്തെ വർഷത്തിലേക്കാണ് അദ്ദേഹം പ്രവേശിക്കുന്നത്.ഇതുവരെ കിരീടങ്ങൾ നേടാൻ കഴിയാത്തതിൽ അദ്ദേഹത്തിന് നിരാശയുണ്ട്. പക്ഷേ അദ്ദേഹം തന്റെ ആഗ്രഹത്തിൽ അടിയുറച്ച് നിലകൊള്ളുകയാണ്.ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ആവാൻ താൻ ആഗ്രഹിക്കുന്നു എന്നാണ് അഡ്രിയാൻ ലൂണ പറഞ്ഞിട്ടുള്ളത്.ANIക്ക് നൽകിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള ബ്ലാസ്റ്റേഴ്സിനായി കിരീടം ഉയർത്തുന്ന ആദ്യത്തെ ക്യാപ്റ്റൻ ഞാനാവണം. അങ്ങനെ സംഭവിച്ചാൽ അത് അമേസിങ്ങായിരിക്കും. എന്റെ വ്യക്തിഗതമായ ലക്ഷ്യം എന്നുള്ളത് ഈ ക്ലബ്ബിന് ഒരു കിരീടം നേടിക്കൊടുക്കുക എന്നതാണ്.കാരണം ഇവിടുത്തെ ആരാധകരും ആളുകളും അതിനു വേണ്ടി കാത്തിരിക്കുകയാണ്,ഇതാണ് ലൂണ പറഞ്ഞിട്ടുള്ളത്.

നിലവിൽ ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ഇതുവരെ മികച്ച പ്രകടനം അവർ നടത്തിയിട്ടുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അവർ നേടി. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെ ക്വാർട്ടർ ഫൈനലിന് യോഗ്യത കരസ്ഥമാക്കി.പക്ഷേ ഇനിയാണ് യഥാർത്ഥ പരീക്ഷണങ്ങൾ ആരംഭിക്കുന്നത്.

Adrian LunaKerala Blasters
Comments (0)
Add Comment