കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു യുഗത്തിനാണ് ഇപ്പോൾ തുടക്കം കുറിച്ചിട്ടുള്ളത്.കഴിഞ്ഞ മൂന്നു വർഷക്കാലം ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച ഇവാൻ ക്ലബ്ബിനോടൊപ്പം ഇപ്പോൾ ഇല്ല. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ. മൂന്നുവർഷം പരിശീലിപ്പിച്ചിട്ടും കിരീടങ്ങൾ ഒന്നും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നുള്ളത് കൊണ്ടാണ് ഇവാന് പരിശീലക സ്ഥാനം നഷ്ടമായത്.ബ്ലാസ്റ്റേഴ്സിന് കന്നിക്കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് പുതിയ പരിശീലകന് മുന്നിലുള്ളത്.
ക്ലബ്ബ് കളിക്കാൻ ആരംഭിച്ചിട്ട് ഇപ്പോൾ പത്തു വർഷം പിന്നിട്ടു കഴിഞ്ഞു.ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം തീർത്തും നിരാശാജനകമാണ്.പക്ഷേ ഇത്തവണ കാര്യങ്ങളെ കൂടുതൽ ഗൗരവത്തോടുകൂടിയാണ് ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.ഡ്യൂറൻഡ് കപ്പിൽ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്ന പ്രകടനം അതിനുള്ള തെളിവാണ്.ഫുൾ സ്‌ക്വാഡിനെ ഇറക്കിക്കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറൻഡ് കപ്പിൽ കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ തന്റെ പുതിയ അഭിമുഖത്തിൽ ആരാധകരെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിരുന്നു. അതിൽ ആരാധകർ നൽകുന്ന സ്നേഹത്തിന് പകരം നൽകേണ്ടത് കിരീടമാണ് എന്നുള്ളത് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കളിക്കളത്തിൽ സർവതും സമർപ്പിച്ചു കളിച്ച് ആരാധകർക്കായി കിരീടം നേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.ലൂണയുടെ പറഞ്ഞത് ഇപ്രകാരമാണ്.
‘ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള എന്റെ നാലാമത്തെ സീസൺ ആണ് ഇത്.വളരെ അമേസിങ്ങായിട്ടുള്ള ഒരു കാര്യമാണ് ഇത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ അവർക്ക് തിരിച്ചു നൽകേണ്ടതുണ്ട്.അത്രയധികം സ്നേഹം അവരിൽ നിന്നും ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്. കളിക്കളത്തിൽ സർവ്വതും സമർപ്പിച്ച് കളിച്ച് ഒരു കിരീടം നേടിക്കൊടുക്കുക എന്നതാണ് ആരാധകർക്ക് വേണ്ടി ഞങ്ങൾ ചെയ്യേണ്ടത് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ നാല് കിരീടങ്ങൾ നേടാനുള്ള അവസരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.ഒന്ന് ഡ്യൂറൻഡ് കപ്പ് തന്നെയാണ്. ഐഎസ്എല്ലിൽ ഷീൽഡും കപ്പും ലഭ്യമാണ്. കൂടാതെ സൂപ്പർ കപ്പ് കൂടിയുണ്ട്. ഇതിൽ ഏതെങ്കിലും ഒരു കിരീടമെങ്കിലും ലഭിക്കണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഉള്ളത്.