ലൂണക്ക് ഹൈദരാബാദിനെതിരെ കളിക്കാം, പക്ഷേ അവിടെ ഒരു യെല്ലോ റിസ്ക്കുണ്ട്:വുക്മനോവിച്ച്
കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് സീസണിന്റെ മധ്യത്തിലാണ് നഷ്ടമായത്. പരിക്ക് കാരണമാണ് അദ്ദേഹത്തിന് ഈ സീസണിന്റെ വലിയൊരു ഭാഗം നഷ്ടമായത്. എന്നാൽ അദ്ദേഹം കുറച്ച് മുൻപ് ടീമിനോടൊപ്പം ട്രെയിനിങ് ആരംഭിച്ചിരുന്നു.അത് ആരാധകർക്ക് സന്തോഷം നൽകിയ കാര്യമായിരുന്നു.
ഈ സീസണിൽ ലൂണക്ക് കളിക്കാൻ കഴിയില്ല എന്നായിരുന്നു ആദ്യം പുറത്തേക്ക് വന്ന വാർത്തകൾ.പക്ഷേ പ്രതീക്ഷിച്ചതിലും വേഗത്തിൽ അദ്ദേഹം പരിക്കിൽ നിന്നും റിക്കവറാവുകയായിരുന്നു. അദ്ദേഹത്തിന്റെ പരിക്കിനെ കുറിച്ചുള്ള ചില വിവരങ്ങൾ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുക്മനോവിച്ച് നൽകിയിട്ടുണ്ട്. അതായത് ലൂണയുടെ ട്രെയിനിങ് ഇപ്പോൾ പുരോഗമിക്കുന്നുണ്ട്.
ഏറ്റവും പുതിയ ട്രെയിനിങ് പരിഗണിച്ചുകൊണ്ട് തീരുമാനമെടുക്കും എന്നാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്. ഹൈദരാബാദിനെതിരെ കുറച്ച് സമയം ലൂണ കളിക്കാനുള്ള സാധ്യത ഉണ്ട് എന്നും എന്നാൽ അവിടെ ഒരു യെല്ലോ കാർഡ് റിസ്ക് ഉണ്ട് എന്നും വുക്മനോവിച്ച് അറിയിച്ചിട്ടുണ്ട്.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
ലൂണയുടെ കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നത്തെ ട്രെയിനിങ് കഴിഞ്ഞതിനുശേഷമാണ് ഞങ്ങൾ എടുക്കുക.അഡ്രിയാൻ ലൂണ ഞങ്ങൾക്കൊപ്പം ഹൈദരാബാദിലേക്ക് ട്രാവൽ ചെയ്യാനും ആ മത്സരത്തിൽ കുറച്ച് സമയം കളിക്കാനുമുള്ള സാധ്യതകൾ ഉണ്ട്. പക്ഷേ ലൂണക്ക് 3 യെല്ലോ കാർഡുകൾ ഉണ്ട് എന്നുള്ള കാര്യം നമ്മൾ മറക്കാൻ പാടില്ല,ഇതാണ് വുക്മനോവിച്ച് പറഞ്ഞിട്ടുള്ളത്.
അഡ്രിയാൻ ലൂണ ഈ സീസണിൽ 3 യെല്ലോ കാർഡുകൾ വഴങ്ങിയിട്ടുണ്ട്.അതായത് വരുന്ന ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കളിക്കുകയും യെല്ലോ കാർഡ് വഴങ്ങുകയും ചെയ്താൽ അത് ബ്ലാസ്റ്റേഴ്സിന് പണിയാകും.പ്ലേ ഓഫ് മത്സരത്തിൽ ലൂണ പുറത്തിരിക്കേണ്ടി വന്നേക്കും.ഈ റിസ്ക്കിനെ കുറിച്ചാണ് വുക്മനോവിച്ച് ഇപ്പോൾ സൂചിപ്പിച്ചിട്ടുള്ളത്.