ലൂണ പ്ലേ ഓഫ് കളിക്കുമോ? എന്ത് ഇമ്പാക്ട് ഉണ്ടാക്കി? എല്ലാ ചോദ്യങ്ങൾക്കും ഉത്തരമായി!

ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ മധ്യത്തിൽ വച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതാണ് ക്ലബ്ബിന്റെ ഭാവി പദ്ധതികളെ തകിടം മറിച്ച് കളഞ്ഞത്.താരത്തിന്റെ അഭാവം വലിയ തിരിച്ചടിയാണ് ക്ലബ്ബിന് ഏൽപ്പിച്ചത്.ഐഎസ്എല്ലിൽ അവസാനമായി കളിച്ച ആറുമത്സരങ്ങളിൽ അഞ്ചു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

ഇതിന്റെ പ്രധാന കാരണം ലൂണയുടെ അഭാവം തന്നെയാണ്. സർജറി പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.അഡ്രിയാൻ ലൂണയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മലയാളത്തിലെ ഒരു പ്രധാനപ്പെട്ട മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ ചോദ്യോത്തരങ്ങൾ നമുക്ക് നോക്കാം.

ലൂണയുടെ കാര്യത്തിലുള്ള ഏറ്റവും പുതിയ ഫിറ്റ്നസ് അപ്ഡേറ്റ് എന്താണ്? ലൂണ ഫിറ്റാണ്.അദ്ദേഹത്തിന് കുഴപ്പങ്ങൾ ഒന്നുമില്ല.ബോൾ കൊണ്ടുള്ള ട്രെയിനിങ് ഇപ്പോൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.വാം അപ്പുകളിൽ അദ്ദേഹം ഇപ്പോൾ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്.

ലൂണ ഫുൾ ഫ്ലെഡ്ജ്ഡായിട്ടുള്ള ട്രെയിനിങ് സെഷനുകൾ ആരംഭിച്ചുവോ? ഇല്ല,ടീമിലെ മറ്റു താരങ്ങൾക്കൊപ്പം അദ്ദേഹം പരിശീലനം ആരംഭിച്ചിട്ടില്ല. ട്രെയിനിങ്ങിൽ സ്‌ക്വാഡ് താരങ്ങൾ ഫൈവ്സ്,സെവൻസ്,ഇലവൻസ് എന്നീ വ്യത്യസ്ത രീതിയിലാണ് കളിച്ചിട്ടുള്ളത്. ഈ ട്രെയിനിങ് മത്സരങ്ങളിൽ ഒന്നും തന്നെ ഇദ്ദേഹം പങ്കെടുത്തിട്ടില്ല.കാരണം ശാരീരികമായി ഒന്നുകൂടി അദ്ദേഹം മെച്ചപ്പെടാനുണ്ട്.

ലൂണയുടെ തിരിച്ചുവരവ് ടീമിന്റെ പരിതസ്ഥിതിയിൽ എന്ത് ഇമ്പാക്ട് ആണ് സൃഷ്ടിച്ചിട്ടുള്ളത്? ലൂണയുടെ തിരിച്ചുവരവ് ടീമിനകത്ത് എക്സൈറ്റ്മെന്റ് ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ള എല്ലാവരെക്കാളും കൂടുതൽ,അഡ്രിയാൻ ലൂണയുടെ പ്രാധാന്യം കൃത്യമായി അറിയുന്ന വ്യക്തിയാണ് വുക്മനോവിച്ച്.ഒരു താരം എന്ന നിലയിലും ലീഡർ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രാധാന്യം അറിയാം.

ലൂണ പ്ലേ ഓഫ് മത്സരം കളിക്കുമോ? ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ ഒരു ട്രെയിനിങ് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ആ ഷെഡ്യൂളിൽ അദ്ദേഹത്തിന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ അനുസരിച്ചാണ് ഇത് നിലകൊള്ളുന്നത്.അതിൽ എല്ലാം നല്ലപോലെ നടന്നാൽ അദ്ദേഹം പ്ലേ ഓഫ് കളിച്ചിരിക്കും.ഇതാണ് ലൂണയുമായി ബന്ധപ്പെട്ട് ലഭിച്ചിരിക്കുന്ന വിവരങ്ങൾ.

Adrian LunaKerala Blasters
Comments (0)
Add Comment