അഡ്രിയാൻ ലൂണയുടെ ഭാവി തുലാസിൽ, ആശ്രയിച്ചിരിക്കുന്നത് ആ ഒരൊറ്റ കാര്യത്തെ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോട് കൂടി പൂർത്തിയായിരുന്നു. പക്ഷേ അദ്ദേഹത്തെ ക്ലബ്ബിൽ നിലനിർത്താൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന് താല്പര്യം. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷൻ ചെയ്യാനുള്ള ഓപ്ഷൻ ട്രിഗർ ചെയ്തിരുന്നു. ഇതോടുകൂടി ഓട്ടോമാറ്റിക്കായി ലൂണയുടെ കോൺട്രാക്ട് പുതുക്കപ്പെട്ടിട്ടുണ്ട്. അടുത്തവർഷം വരെയാണ് അദ്ദേഹം കോൺട്രാക്ട് അവശേഷിക്കുന്നത്.
പക്ഷേ തന്റെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ലൂണ ഒരു അവസാന തീരുമാനമെടുത്തിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ നിലനിർത്തും എന്നുള്ള ഉറപ്പ് ബ്ലാസ്റ്റേഴ്സിന്റെ ഡയറക്ടറായ നിഖിൽ ആരാധകർക്ക് നൽകിയിട്ടുണ്ട്. പക്ഷേ ലൂണ എടുക്കുന്ന തീരുമാനത്തിനാണ് ഇവിടെ ഏറ്റവും കൂടുതൽ പ്രാധാന്യം ഉള്ളത്.
ലൂണക്ക് ഇപ്പോൾ രണ്ടു ഓഫറുകൾ ഉണ്ട് എന്ന കാര്യം മാർക്കസ് മെർഗുലാവോ സ്ഥിരീകരിച്ചിരുന്നു. എഫ്സി ഗോവ, മുംബൈ സിറ്റി എന്നിവരാണ് ആ രണ്ട് ക്ലബ്ബുകൾ എന്നാണ് ലഭിക്കുന്ന സൂചനകൾ. അതേസമയം ബംഗളൂരു എഫ്സിക്കും താല്പര്യമുള്ള താരമാണ് ലൂണ. ചുരുക്കത്തിൽ ഈ ഉറുഗ്വൻ താരത്തിന് മുന്നിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. എന്നാൽ ഒരൊറ്റ കാര്യത്തെ ആശ്രയിച്ചുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ഭാവി നിലനിൽക്കുന്നത്.
അതായത് നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു പരിശീലകൻ ഇല്ല.ഇവാൻ വുക്മനോവിച്ച് സ്ഥാനം ഒഴിഞ്ഞിട്ടുണ്ട്.ഇവാൻ ഉണ്ടായിരുന്നുവെങ്കിൽ ലൂണ ക്ലബ്ബിൽ തുടരാനുള്ള സാധ്യതകൾ വർദ്ധിക്കുമായിരുന്നു. ഇപ്പോൾ ലൂണ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിലെ പുതിയ പരിശീലകന് വേണ്ടിയാണ്.അദ്ദേഹത്തെ ആശ്രയിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ ഭാവി നിലകൊള്ളുന്നത്.
പുതിയ പരിശീലകന്റെ പ്രൊജക്റ്റ് ഏത് രൂപത്തിലാണ്? അദ്ദേഹത്തിന്റെ ശൈലി തനിക്ക് അനുയോജ്യമാകുമോ? അദ്ദേഹത്തിന് കീഴിൽ തനിക്ക് തിളങ്ങാനാകുമോ എന്നൊക്കെ വിലയിരുത്തിയതിനുശേഷമാണ് ലൂണ തീരുമാനം കൈക്കൊള്ളുക.തനിക്ക് അനുയോജ്യനല്ല എന്നുണ്ടെങ്കിൽ ലൂണ ബ്ലാസ്റ്റേഴ്സ് വിട്ടേക്കും. ഇനി ഇതിന് വിപരീതം ആണെങ്കിൽ അദ്ദേഹം ക്ലബ്ബിനകത്ത് തുടരുക തന്നെ ചെയ്യും. ഏതായാലും താരത്തെ നിലനിർത്താനുള്ള പരമാവധി ശ്രമങ്ങൾ നടത്തും എന്നുള്ള ഉറപ്പ് ക്ലബ്ബിന്റെ ഉടമസ്ഥനിൽ നിന്നും ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.