റൂമറുകൾ അനവധി, ഇൻസ്റ്റഗ്രാമിലൂടെ പുതിയ പ്രതികരണവുമായി അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ചിലപ്പോൾ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്. രണ്ട് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുണ്ട്.ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും അദ്ദേഹം തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. തന്റെ ഭാവിയുടെ കാര്യത്തിൽ ലൂണയാണ് തീരുമാനങ്ങൾ എടുക്കേണ്ടത്.
ഇതിനിടെ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിലൂടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി പുതിയ ഒരു സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ കഴിഞ്ഞുപോയ സീസണിനെ കുറിച്ചാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിന്റെ ഏറ്റവും അവസാനത്തിൽ, ഉടനെ കണ്ടുമുട്ടാം എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരല്പം ആശ്വാസം നൽകുന്ന കാര്യമാണ്.താരം അടുത്ത സീസണിലും ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ഉള്ളത്.
അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്. നാല് മാസത്തോളം ഞാൻ ഹാർഡ് വർക്ക് ചെയ്തു. പ്രതീക്ഷിച്ചതിലും നേരത്തെ പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവരാൻ വേണ്ടിയായിരുന്നു അത്.ഞാനത് നേടിയെടുക്കുകയും ചെയ്തു. ഇതെല്ലാം സാധ്യമായിരിക്കുന്നത് ഫിസിയോസ്,ഡോക്ടർമാർ, എന്റെ കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയോടു കൂടിയാണ്.
ഞങ്ങൾ ആഗ്രഹിച്ച പോലെയുള്ള ഒരു റിസൾട്ട് ലഭിച്ചില്ല എന്നതിൽ നിരാശയുണ്ട്.പക്ഷേ ഞങ്ങൾ നന്നായിട്ട് പോരാടിയിട്ടുണ്ട്. ഞാൻ പരിക്കിൽ നിന്നും മുക്തനാവുന്ന സമയത്ത് ആരാധകർ മെസ്സേജുകളിലൂടെ എനിക്ക് ഒരുപാട് പിന്തുണ നൽകിയിരുന്നു.അതിനെല്ലാം ഞാൻ നന്ദി പറയുന്നു.ഈ ആരാധകരാണ് എനിക്ക് പ്രചോദനമായത്.എന്റെ റിക്കവറിക്ക് ആവശ്യമായ എല്ലാ ഫെസിലിറ്റികളും ഒരുക്കിയ ക്ലബ്ബിനോടും ഞാൻ നന്ദി പറയുന്നു.നമുക്ക് ഉടനെ തന്നെ കാണാം, ഇതാണ് ലൂണ എഴുതിയിട്ടുള്ളത്.
പ്രധാനമായും പരിക്കിൽ നിന്ന് മുക്തനായ പ്രോസസിനെ കുറിച്ചാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്. ദീർഘകാലത്തെ വിശ്രമത്തിനുശേഷം പ്ലേ ഓഫ് മത്സരത്തിലായിരുന്നു അദ്ദേഹം തിരികെ എത്തിയിരുന്നത്. ഏതായാലും താരം തന്റെ ഭാവിയെ കുറിച്ചുള്ള ഒരു സന്ദേശം അധികം വൈകാതെ നൽകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.