ബ്ലാസ്റ്റേഴ്സ് ആരാധകരെ കണ്ട് ഞെട്ടി AFC സെക്രട്ടറി, സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കണമെന്ന നിർദ്ദേശവും മുന്നോട്ടുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.വൻ ആരാധക കൂട്ടമായിരുന്നു ഉദ്ഘാടന മത്സരത്തിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് എത്തിയത്. 35,000 ത്തോളം ആരാധകർ ഈ മത്സരം ആഘോഷമാക്കുകയായിരുന്നു. വിജയം നേടാൻ സാധിച്ചത് ആവേശം ഇരട്ടിയാക്കുകയും ചെയ്തു.

ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായ വിന്റ്സർ ജോൺ ഈ മത്സരം കാണാൻ നേരിട്ട് എത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ ആരാധകർ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത്രയും ആരാധകർ ഒരുമിച്ച് കൊച്ചി സ്റ്റേഡിയത്തിൽ തടിച്ചു കൂടുന്നതിന്റെ അശാസ്ത്രീയതയെ പറ്റിയും ദുരന്ത സാധ്യതകളെ പറ്റിയും അദ്ദേഹം വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഫുട്ബോളിന് മാത്രമുള്ളതല്ല, മറിച്ച് ക്രിക്കറ്റ് ഉൾപ്പെടെയുള്ള കായിക ഇനങ്ങൾക്കും മറ്റു പരിപാടികൾക്കുമുള്ള വേദിയാണ് ഇത്.

അതിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ഈ സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. ഫുട്ബോളിന് മാത്രമായി അതല്ലെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് മാത്രമായി ഒരു പുതിയ സ്റ്റേഡിയം എല്ലാവിധ സൗകര്യങ്ങളോടുകൂടിയും നിർമ്മിച്ചാൽ നല്ലതായിരിക്കും എന്ന ഒരു നിർദ്ദേശം ഇദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്. മാത്രമല്ല നഗര മധ്യത്തിൽ നിന്നും മാറി നിർമ്മിക്കുന്നതാണ് സുരക്ഷയ്ക്ക് നല്ലത് എന്ന ഒരു അഭിപ്രായവും ഇദ്ദേഹത്തിനു ഉണ്ട് ദി ഹിന്ദുവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുണ്ട്.മാത്രമല്ല സ്റ്റേഡിയം നിൽക്കുന്ന പൊസിഷൻ തന്നെ തെറ്റാണ്. നഗരമധ്യത്തിലെ ഈ സ്റ്റേഡിയം ഒരുപാട് സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതാണ്.മാത്രമല്ല ഒരല്പം പഴയതുമാണ്.നവീകരണങ്ങൾ ആവശ്യമാണ്.നിങ്ങൾ ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുകയാണെങ്കിൽ ഈ കാണുന്ന എല്ലാ റെഗുലേഷൻസും അങ്ങോട്ട് കൊണ്ടുപോകാനും നിങ്ങൾക്ക് സാധിക്കും ‘

ഈ സ്റ്റേഡിയം പുനർനവീകരിക്കുകയാണെങ്കിൽ അതിന് പരിമിതികളുണ്ട്.പ്രധാന പരിമിതി ഈ സ്റ്റേഡിയം നിലനിൽക്കുന്ന സ്ഥലം തന്നെയാണ്.അത് സുരക്ഷാ പ്രശ്നങ്ങൾ ഉള്ള ഒരു സ്ഥലമാണ്.സുരക്ഷക്കാണ് ഫുട്ബോളിൽ എപ്പോഴും പ്രാധാന്യം നൽകേണ്ടത്.നിങ്ങൾ സ്വന്തമായി ഒരു സ്റ്റേഡിയം നിർമ്മിക്കുകയാണെങ്കിൽ അത് വളരെ മികച്ച ഒരു കാര്യമായിരിക്കും. കാരണം നിങ്ങൾക്ക് വലിയ ഒരു ആരാധക കൂട്ടമുണ്ട്, നിങ്ങൾക്ക് പാഷൻ ഉണ്ട്.നിങ്ങൾക്ക് ഒരിക്കലും മത്സരങ്ങൾ പ്രമോട്ട് ചെയ്യേണ്ടി വരില്ല.നിങ്ങൾക്ക് ടിക്കറ്റുകൾ മതിയാകാതെ വരുന്നു.എല്ലാം റെഡിയാണ്. പക്ഷേ ചില കളങ്ങൾ മാത്രമാണ് പൂരിപ്പിക്കാനുള്ളത്.അത് വളരെ പ്രധാനപ്പെട്ടതാണ്,AFC ജനറൽ സെക്രട്ടറി പറഞ്ഞു.

അതായത് ഫുട്ബോളിന് മാത്രമായി ഒരു സ്റ്റേഡിയം നിർമ്മിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിർദേശം.ഒരു വലിയ ആരാധക കൂട്ടവും ഉള്ളതിനാൽ ബാക്കിയുള്ളതൊന്നും നോക്കേണ്ട കാര്യമില്ല എന്നാണ് ഇദ്ദേഹം പറയുന്നത്. എല്ലാവിധ സുരക്ഷാ സൗകര്യങ്ങളോടുകൂടിയുമുള്ള ഒരു പുതിയ സ്റ്റേഡിയം നിർമ്മിക്കുക മാത്രമാണ് ചെയ്യേണ്ടത്, ബാക്കിയെല്ലാം ഇതിനോടകം തന്നെ എസ്റ്റാബ്ലിഷ് ആയി കഴിഞ്ഞു എന്നാണ് ബ്ലാസ്റ്റേഴ്സിനോട് ഇദ്ദേഹത്തിന് പറയാനുള്ളത്.

indian FootballKerala BlastersKochi JLN Stadium
Comments (0)
Add Comment