ലയണൽ മെസ്സി അപാര ഫോമിലാണ് ഇപ്പോഴും കളിക്കുന്നത്. മോശം പ്രകടനം നടത്തിക്കൊണ്ടിരുന്ന ഇന്റർ മയാമിയിൽ എത്തിയപ്പോൾ മെസ്സിക്ക് തിളങ്ങാനാവില്ല, അല്ലെങ്കിൽ ബുദ്ധിമുട്ടായിരിക്കും എന്നായിരുന്നു കണക്ക് കൂട്ടലുകൾ.അതെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് മെസ്സി തകർത്താടുകയാണ്. മെസ്സി കളിച്ച 5 മത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു.
ആകെ കളിച്ച അഞ്ചുമത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.യൂറോപ്പിൽ നിന്ന് ഇത്രവേഗം പോരേണ്ടിയിരുന്നില്ല എന്നാണ് എല്ലാ മെസ്സി ആരാധകരും കരുതുന്നത്. സ്പാനിഷ് ഫുട്ബോളറായിരുന്ന ഫ്രാൻസിസ് അഗിലാർ ഇതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. ബാഴ്സലോണയിൽ ഇനിയും ചരിത്രം രചിക്കാനുള്ള ബാല്യം മെസ്സിക്ക് ഉണ്ടായിരുന്നുവെന്ന് ഇപ്പോൾ തന്നെ നമുക്ക് വ്യക്തമായി എന്നാണ് അഗിലാർ പറഞ്ഞത്.
ഇന്റർ മിയാമിയിൽ കളിച്ച അഞ്ചുമത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് ലയണൽ മെസ്സി നേടിയത്.ബാഴ്സലോണയിൽ ഇനിയും ഒരുപാട് ചരിത്രങ്ങൾ രചിക്കാൻ ലയണൽ മെസ്സിക്ക് കഴിയുമായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. പക്ഷേ അവർക്ക് മെസ്സിയെ വേണ്ടായിരുന്നു. നിർഭാഗ്യവശാൽ മെസ്സിക്ക് ബാഴ്സലോണയിലേക്ക് എത്താൻ കഴിഞ്ഞതുമില്ല,അഗിലാർ പറഞ്ഞു.
36 കാരനായ മെസ്സി കരിയർ താഴോട്ട് പോകുന്നതിന്റെ യാതൊരുവിധ ലക്ഷണവും കാണിച്ചിട്ടില്ല. ഇപ്പോൾ വളരെ സന്തോഷത്തോടുകൂടി കോൺഫിഡൻസോഡ് കൂടിയാണ് മെസ്സി കളിക്കുന്നത്. 2025 വരെയാണ് മെസ്സിക്ക് ഇന്റർ മയാമിയുമായി കോൺട്രാക്ട് ഉള്ളത്.