ലിസ്റ്റൻ കൊളാക്കോക്കും ആകാശ് മിശ്രക്കും മുട്ടൻ പണി കിട്ടി,ഗ്രെഗ് സ്റ്റുവർട്ടിനെ കാത്തിരിക്കുന്നത് എന്താണ്?

കഴിഞ്ഞ മോഹൻ ബഗാനും മുംബൈ സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം സംഭവബഹുലമായിരുന്നു. നിരവധി കാർഡുകൾ കണ്ട ഒരു മത്സരമായിരുന്നു നടന്നിരുന്നത്. മത്സരത്തിൽ ഉടനീളം സംഘർഷങ്ങൾ അരങ്ങേറിയിരുന്നു. ആകെ 7 റെഡ് കാർഡുകളും 11 യെല്ലോ കാർഡുകളുമായിരുന്നു മത്സരത്തിൽ റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.

ഗുരുതരമായ ഫൗളുകളും റഫറിയോടുള്ള മോശം പെരുമാറ്റവും വിവാദപരമായ ആംഗ്യങ്ങളുമെല്ലാം ആ മത്സരത്തിൽ സംഭവിച്ചിരുന്നു. മുംബൈ സിറ്റിയുടെ നാല് താരങ്ങൾക്കായിരുന്നു റെഡ് കാർഡ് കാണേണ്ടിവന്നത്.ആകാശ് മിശ്ര,ഗ്രെഗ് സ്റ്റുവർട്ട്,രാഹുൽ ഭേക്കെ, വിക്രം പ്രതാപ് സിംഗ് എത്തിവർക്കായിരുന്നു മുംബൈ നിരയിൽ റെഡ് കാർഡ് ലഭിച്ചിരുന്നത്. അതേസമയം മോഹൻ ബഗാൻ നിരയിൽ ആശിഷ് റായ്,ലിസ്റ്റൻ കൊളാക്കോ, ഹെക്ടർ യൂസ്റ്റേ എന്നിവർക്കായിരുന്നു റെഡ് കാർഡ് ലഭിച്ചിരുന്നത്.

സാധാരണ രീതിയിൽ റെഡ് കാർഡ് ലഭിച്ചാൽ ഒരു മത്സരത്തിലാണ് സസ്പെൻഷൻ ലഭിക്കുക. എന്നാൽ വിവാദപരമായ പ്രവർത്തികളാണെങ്കിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മിറ്റി അതിനനുസരിച്ചുള്ള ശിക്ഷാനടപടികൾ സ്വീകരിക്കും. ഇപ്പോൾ അത്തരത്തിലുള്ള ശിക്ഷ നടപടികൾ AIFF സ്വീകരിച്ചിട്ടുണ്ടെന്ന് മാർക്കസ് മർഗുലാവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മുട്ടൻ പണി കിട്ടിയത് മോഹൻബഗാൻ സൂപ്പർ താരമായ ലിസ്റ്റൻ കൊളാക്കോക്ക് തന്നെയാണ്.

എന്തെന്നാൽ റഫറിയോട് വളരെ മോശമായ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. അതുകൊണ്ടുതന്നെ അച്ചടക്ക കമ്മിറ്റി നാല് മത്സരങ്ങളിലാണ് ലിസ്റ്റന് വിലക്ക് നൽകിയത്. ഇവിടെ കേരള ബ്ലാസ്റ്റേഴ്സിന് സന്തോഷിക്കാനുള്ള വക എന്തെന്നാൽ ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ലിസ്റ്റൻ ഉണ്ടാവില്ല എന്നത് തന്നെയാണ്.

മത്സരത്തിൽ ഗുരുതര ഫൗൾ ചെയ്തതിനെ തുടർന്നായിരുന്നു ആകാശ് മിശ്രക്ക് റെഡ് കാർഡ് ലഭിച്ചിരുന്നത്. അദ്ദേഹത്തിന് മൂന്ന് മത്സരങ്ങളിൽ ഇപ്പോൾ AIFF വിലക്ക് നൽകിയിട്ടുണ്ട്. ബാക്കിയുള്ള താരങ്ങൾക്കെല്ലാം തന്നെ ഓരോ മത്സരത്തിലാണ് വിലക്ക് ഉണ്ടാവുക.എന്നാൽ സ്റ്റുവർട്ട് പണവുമായി ബന്ധപ്പെട്ട വിവാദ ആംഗ്യം റഫറിയുടെ മുൻപിൽ വെച്ച് കാണിച്ചിരുന്നു. അക്കാര്യത്തിൽ ഇതുവരെ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇക്കാര്യത്തിൽ അന്വേഷണം AIFF നടത്തുന്നുണ്ട്.സ്റ്റുവർട്ടിന് വിലക്ക് ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഒരു അന്തിമ തീരുമാനം AIFF എടുത്തിട്ടില്ല.അവർ അക്കാര്യത്തിൽ ചർച്ചകൾ തുടരുകയാണ്.

ഏതായാലും മുംബൈ സിറ്റിക്കും മോഹൻ ബഗാനും ഈ താരങ്ങളുടെ വിലക്കുകൾ വലിയ തിരിച്ചടിയാണ്.സ്റ്റുവർട്ട് കുറ്റക്കാരനാണ് എന്ന് തെളിഞ്ഞാൽ ഗുരുതരമായ ശിക്ഷ അദ്ദേഹത്തിനും ഏൽക്കേണ്ടി വന്നേക്കും.

indian Super leagueMohun Bagan Super GiantsMumbai City Fc
Comments (0)
Add Comment