6 വിദേശ താരങ്ങളെ കളിപ്പിക്കാം,നിർണായക പ്രഖ്യാപനവുമായി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ.

നിലവിൽ ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷൻ ലീഗായി കൊണ്ട് പരിഗണിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിനെയാണ്. സെക്കൻഡ് ഡിവിഷൻ ലീഗ് ഐ ലീഗാണ്.AIFFന്റെ നിയമപ്രകാരം നാല് വിദേശ താരങ്ങളെയാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കളിപ്പിക്കാൻ സാധിക്കുക. ഇത് പ്രകാരം തന്നെയാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്.

എന്നാൽ അടുത്ത മാസമാണ് സൂപ്പർ കപ്പ് വരുന്നത്. ഒഡീഷയിൽ വെച്ച് നടക്കുന്ന ഇത്തവണത്തെ സൂപ്പർ കപ്പ് കലിംഗ സൂപ്പർ കപ്പ് എന്നാണ് അറിയപ്പെടുന്നത്.ഈ സൂപ്പർ കപ്പിൽ നിർണായകമായ മാറ്റങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ വരുത്തിയിട്ടുണ്ട്. അതായത് നാല് വിദേശ താരങ്ങൾക്ക് പകരം ആറ് വിദേശ താരങ്ങളെ ഇനിമുതൽ ക്ലബ്ബുകൾക്ക് കളിപ്പിക്കാൻ. ഇക്കാര്യം AIFF തന്നെ ഒഫീഷ്യലായി കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ ആറ് വിദേശ താരങ്ങളിൽ ഒരു താരം AFC യിൽ നിന്ന് ഉള്ളതായിരിക്കണം.അതായത് ഏഷ്യൻ താരമായിരിക്കണം. ഈ മാറ്റം വരുത്താൻ കാരണം AFC ചാമ്പ്യൻസ് ലീഗാണ്. അതായത് സൂപ്പർ കപ്പ് നേടുന്നവർക്ക് അടുത്ത സീസണിലെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാൻ കഴിയും.AFC ക്ലബ്ബ് കോംപറ്റീഷൻ നിയമപ്രകാരം ആറ് വിദേശ താരങ്ങളെ കളിപ്പിക്കാം. അതിനാലാണ് സൂപ്പർ കപ്പിലും മറ്റും വരുത്തിയിട്ടുള്ളത്.

അടുത്തമാസം ഒൻപതാം തീയതിയാണ് സൂപ്പർ കപ്പ് സ്റ്റാർട്ട് ചെയ്യുന്നത്.ഐഎസ്എൽ,ഐ ലീഗ് ക്ലബ്ബുകളാണ് സൂപ്പർ കപ്പിൽ മാറ്റുരക്കുക.ഇതിൽ ഐഎസ്എൽ ക്ലബ്ബുകൾക്ക് നേരിട്ട് യോഗ്യത ഉണ്ട്.ഐ ലീഗ് ക്ലബ്ബുകൾ യോഗ്യത മത്സരങ്ങൾ കളിക്കണം.ആകെ 16 ടീമുകളാണ് ഏറ്റുമുട്ടുക. നാല് ടീമുകൾ വീതമുള്ള നാല് ഗ്രൂപ്പുകൾ ഉണ്ടാകും.

ഓരോ ഗ്രൂപ്പിലെയും ജേതാക്കൾ സെമിയിലേക്ക് പ്രവേശിക്കും.ഇങ്ങനെയാണ് സൂപ്പർ കപ്പിന്റെ ഫോർമാറ്റ് വരുന്നത്. ജനുവരി 28 ആം തീയതിയാണ് ഫൈനൽ മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഈ പതിനെട്ടാം തീയതി അരങ്ങേറും. ഏതായാലും വളരെയധികം ഉയർന്ന നിലവാരത്തിൽ ഇത്തവണത്തെ സൂപ്പർ കപ്പ് നടത്താൻ ഉള്ള ഒരുക്കത്തിൽ തന്നെയാണ് ഒഡീഷ അധികൃതർ ഉള്ളത്.

AIFFKalinga Super CupKerala Blasters
Comments (0)
Add Comment