ഈ മുഖം മൂടിക്ക് പിന്നിൽ നമുക്ക് എപ്പോഴും ഒളിച്ചിരിക്കാനാവില്ല: റഫറിമാർക്കെതിരെ AIFF പ്രസിഡന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് എന്നും ഒരു വിവാദ വിഷയമാണ്.കഴിഞ്ഞ സീസണിലാണ് ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് നോക്കോട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.അത് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കി.റഫറിയിങ്ങിലെ അപാകതകൾ പരിഹരിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു.

പക്ഷേ അതൊന്നും ഫലം കണ്ടിരുന്നില്ല. പതിവ് പോലെ ഈ സീസണലും മോശം റഫറിയിങ് തുടർന്ന് കൊണ്ടായിരുന്നു. വിമർശിച്ച കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനെ അധികൃതർ വിലക്കി. എന്നാൽ മോഹൻ ബഗാൻ ഉൾപ്പെടെയുള്ള ക്ലബ്ബുകൾ ഇതിനെതിരെ രംഗത്ത് വന്നു.വീഡിയോ സഹിതം അവർ പരാതികൾ നൽകി. കൂടുതൽ ക്ലബ്ബുകളും പരിശീലകരും രംഗത്ത് വന്നതോടെ AIFF ശരിക്കും പ്രതിരോധത്തിലായിട്ടുണ്ട്.

അതുകൊണ്ടുതന്നെ AIFF പ്രസിഡന്റ് കല്യാൺ ചൗബേ റഫറിമാരുടെ സംഘടനാ തലവന്മാരുമായി ഒരു വിർചൽ മീറ്റിങ് നടത്തിയിരുന്നു. ഈ ആശങ്കകൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.അടിയന്തരമായി ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പ്രസ് കോൺഫറൻസിൽ ഇദ്ദേഹം റഫറിമാരെ കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണ സംഭവിക്കുന്ന മാനുഷികമായ തെറ്റുകൾ എന്ന മുഖംമൂടിക്ക് പിന്നിൽ എപ്പോഴും ഒളിച്ചിരിക്കാനാവില്ല എന്നാണ് ചൗബേ പറഞ്ഞിട്ടുള്ളത്.

സ്വീകാര്യമായ 15 ശതമാനം മാനുഷികമായ പിഴവുകൾ എന്ന മുഖമൂടിക്ക് പിന്നിൽ എപ്പോഴും നമുക്ക് ഒളിച്ചിരിക്കാൻ കഴിയില്ല.അതിന് നിരക്കാത്ത പിഴവുകളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരാതികൾ വന്ന പലതും സ്ട്രൈറ്റ് ആയിട്ടുള്ള കാഴ്ച്ച പിഴവുകളാണ്. അത് ഈ ക്ലബ്ബുകളെയും താരങ്ങളെയും ലീഗിനേയും ബാധിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ട്, ഇതാണ് AIFF പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.

അതായത് അംഗീകരിക്കാനാവാത്ത പിഴവുകൾ പലപ്പോഴും റഫറിമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു എന്ന് തന്നെയാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്. എത്രയും പെട്ടെന്ന് ഇതിനെല്ലാം പരിഹാരം കാണേണ്ടത് നിർബന്ധമായ ഒരു കാര്യമാണ്.റഫറിയിങ് നിലവാരം ഉയർത്താനുള്ള ശ്രമങ്ങൾക്ക് Aiff തന്നെ ഇപ്പോൾ മുന്നിട്ട് ഇറങ്ങിയിട്ടുണ്ട്.

AIFFindian FootballISL
Comments (0)
Add Comment