VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR കൊണ്ടുവന്നിട്ടില്ല.

VAR ലൈറ്റ് കൊണ്ടുവരുമെന്ന് കഴിഞ്ഞ സീസണിൽ AIFF പ്രസിഡന്റ് കല്യാൺ ചൗബേ പറഞ്ഞിരുന്നുവെങ്കിലും ഈ സീസണിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. എന്തുകൊണ്ടാണ് VAR ലൈറ്റ് നടപ്പിലാക്കാത്തത് എന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിൽ ഒരു ആരാധകൻ AIFF ജനറൽ സെക്രട്ടറിയായ ഷാജി പ്രഭാകരനോട് ചോദിച്ചിരുന്നു.നമ്മുടെ കയ്യിൽ ഫണ്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇത് പിന്നീട് വലിയ വിവാദമായി എന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പിന്നാലെ AIFF ഒരു ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇപ്പോൾ ഇറക്കിയിട്ടുണ്ട്.AIFF ന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കിയിട്ടുണ്ട്. ഇമ്മീഡിയറ്റ് എഫക്ട് എന്നാണ് ഇതിന്റെ കാരണമായി കൊണ്ട് അവർ പറഞ്ഞിട്ടുള്ളത്. ഫണ്ട് ഇല്ല എന്ന് പരസ്യമായി പറഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിച്ചത് എന്നാണ് ഇപ്പോൾ പുറത്തേക്ക് വരുന്ന സൂചനകൾ. ഇന്നലെയായിരുന്നു അദ്ദേഹം പണമില്ല എന്ന മറുപടി നൽകിയിരുന്നത്.

സംഘടനയുടെ വിശ്വാസത്തെ ലംഘിച്ചു എന്ന കുറ്റമാണ് AIFF ഇദ്ദേഹത്തിൽ കണ്ടെത്തിയിട്ടുള്ളത്.AIFF ന്റെ ഡെപ്യൂട്ടി സെക്രട്ടറിയായ എം സത്യനാരായണൻ താൽക്കാലികമായി ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.അദ്ദേഹത്തെയാണ് നിയമിച്ചിട്ടുള്ളത്.വളരെ സുപ്രധാനമായ ഒരു തീരുമാനം തന്നെയാണ് വളരെ പെട്ടെന്ന് AIFF ഏറ്റെടുത്തിട്ടുള്ളത്.

ഏതായാലും ഇദ്ദേഹത്തെ പുറത്താക്കിയതിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ വരുന്നുണ്ട്. ഷാജി പ്രഭാകരനെ പുറത്താക്കിയത് ഇന്ത്യൻ ഫുട്ബോളിന് ഗുണം ചെയ്യുമെന്ന് വാദിക്കുന്നവർ നിരവധിയാണ്. എന്തൊക്കെ സംഭവിച്ചാലും ഇന്ത്യൻ ഫുട്ബോൾ വളർന്നാൽ മതി എന്ന ആഗ്രഹം മാത്രമാണ് ആരാധകർക്കുള്ളത്.

AIFFindian Footballindian Super league
Comments (0)
Add Comment