മോഹൻ ബഗാൻ പരിശീലകനൊന്നും ഇത് ബാധകമല്ലേ?ഇവാന്റെ വിലക്കിനോട് പ്രതികരിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന് ഒരിക്കൽ കൂടി വിലക്ക് ഏർപ്പെടുത്തിയ വാർത്ത ഞെട്ടലോട് കൂടിയാണ് ആരാധകർ ശ്രമിച്ചത്. കഴിഞ്ഞ ചെന്നൈക്കെതിരെയുള്ള മത്സരശേഷം പരിശീലകൻ റഫറിമാരെ വിമർശിച്ചിരുന്നു. ഈ റഫറിമാർക്കൊന്നും മത്സരം നിയന്ത്രിക്കാനുള്ള അർഹതയില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. പരോക്ഷമായി കൊണ്ട് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനേയും ഇദ്ദേഹം വിമർശിച്ചിരുന്നു.

ഈ വിമർശനത്തിൻമേലാണ് അച്ചടക്ക നടപടി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് നേരിടേണ്ടി വന്നത്.ഒരു മത്സരത്തിൽ അദ്ദേഹത്തിന് സസ്പെൻഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.വരുന്ന പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ അദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ഉണ്ടാവില്ല. മറിച്ച് സഹപരിശീലകനായ ഫ്രാങ്ക് ഡോവനായിരിക്കും ക്ലബ്ബിനോടൊപ്പം ഉണ്ടാവുക.നാളെ നടക്കുന്ന പത്ര സമ്മേളനത്തിലും ഈ സഹപരിശീലകൻ തന്നെയാണ് ഉണ്ടാവുക.

വിലക്കിന് പുറമേ ഫൈനും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് AIFF ഈടാക്കിയിട്ടുണ്ട്. 50000 രൂപയാണ് ഇദ്ദേഹം പിഴയായി കൊണ്ട് നടക്കേണ്ടത്. ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വലിയ പ്രതിഷേധം ഇക്കാര്യത്തിൽ ഉയരുന്നുണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രതികാര നടപടി എന്നോണമാണ് ഇവാനെ വിലക്കിയത് എന്നാണ് ആരാധകർ ആരോപിക്കുന്നത്.

കഴിഞ്ഞ ഒഡീഷയും മോഹൻ ബഗാനും തമ്മിൽ നടന്ന മത്സരം ഇന്ത്യൻ ഫുട്ബോൾ ആരാധകർ മറക്കാൻ സാധ്യതയില്ല.രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ട് സമനിലയിൽ പിരിയുകയായിരുന്നു. വലിയ സംഘർഷങ്ങൾ ഈ മത്സരത്തിൽ ഉണ്ടായിരുന്നു. മാത്രമല്ല മോഹൻ ബഗാൻ പരിശീലകനായ യുവാൻ ഫെറാണ്ടോ റഫറിയുമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. മാത്രമല്ല ഇവർ റഫറിമാരെ വിമർശിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതിനെതിരെ ഒന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടികൾ കൈക്കൊണ്ടിട്ടില്ല.മോഹൻ ബഗാന് ഒരു നീതിയും ബ്ലാസ്റ്റേഴ്സിന് മറ്റൊരു നീതിയുമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

മറ്റു പലരും ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങിനെതിരെ പ്രതികരിക്കുന്നുണ്ട്.പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന് മാത്രമാണ് നടപടികൾ നേരിടേണ്ടിവരുന്നത്.ഈ ഇരട്ട നീതിയാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ സീസണിലെ വിവാദങ്ങളെ തുടർന്ന് ഒരു വലിയ പിഴയും സസ്പെൻഷനും ഇവാന് ഏൽക്കേണ്ടി വന്നിരുന്നു. അതിന് പിന്നാലെയാണ് ഒരിക്കൽ കൂടി AIFF ഇവാൻ വുക്മനോവിച്ചിനെ വേട്ടയാടുന്നത്.

Ivan VukomanovicKerala Blasters
Comments (0)
Add Comment