പറന്ന് കളിക്കുന്ന ഐമൻ, അവസാന അഞ്ച് മത്സരങ്ങളിലെ കണക്കുകൾ കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഡ്യൂറന്റ് കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ച് കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി.പിന്നീട് പഞ്ചാബിനോട് സമനില വഴങ്ങി.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് CISF പ്രൊട്ടക്ടേഴ്സിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. അങ്ങനെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്.
തകർപ്പൻ പ്രകടനമാണ് ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾ പുറത്തെടുക്കുന്നത്.ഡ്യൂറന്റ് 6 ഗോളുകൾ നേടിക്കൊണ്ട് ടോപ്പ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് നോഹ് സദോയിയാണ്. അതേസമയം 4 ഗോളുകൾ നേടി കൊണ്ട് പെപ്ര രണ്ടാം സ്ഥാനത്തുണ്ട്.ഐമന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്.കഴിഞ്ഞ പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ഗോൾ നേടാൻ താരത്തിന് സാധിച്ചിരുന്നു. കൂടാതെ ഇന്നലത്തെ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ഐമൻ സ്വന്തമാക്കുകയും ചെയ്തിരുന്നു.നിലവിൽ പറന്ന് നടന്ന കളിക്കുകയാണ് ഈ മലയാളി സൂപ്പർ താരം.
ഡ്യൂറന്റ് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾടൈം ടോപ് സ്കോറർ ഐമനാണ്.ഏഴ് ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.ഇതിനൊക്കെ പുറമേ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി അദ്ദേഹം മിന്നുന്ന ഫോമിലാണ് കളിക്കുന്നത്.കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നിന്ന് താരം 7 ഗോളുകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മൂന്ന് ഗോളുകളും 4 അസിസ്റ്റുകളുമാണ് ഐമൻ നേടിയിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്ന ഈ താരം ക്ലബ്ബിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. സ്റ്റാർട്ടിങ് ഇലവനിൽ സ്ഥിര സാന്നിധ്യമാവാൻ ഐമന് ഇപ്പോൾ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരനായ അസ്ഹറും തകർപ്പൻ പ്രകടനം തന്നെയാണ് നടത്തുന്നത്.
ഇനി വളരെ പ്രധാനപ്പെട്ട മത്സരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ ഉള്ളത്.ഈ തകർപ്പൻ ഫോം അദ്ദേഹം ഇനിയും തുടരും എന്ന് തന്നെയാണ് പ്രതീക്ഷകൾ.താരത്തെ പരമാവധി ഉപയോഗപ്പെടുത്താൻ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ മികയേൽ സ്റ്റാറേ വളരെ പോസിറ്റീവായ ഒരു ഘടകമാണ്