കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ ഇന്ത്യൻ ഫുട്ബോൾ ലോകത്തെ സജീവമാണ്. ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടതോടെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമറുകൾ സജീവമാവുകയായിരുന്നു. നിരവധി താരങ്ങൾ ക്ലബ്ബ് വിടാൻ ഉദ്ദേശിക്കുന്നുണ്ട് എന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. സുപ്രധാന കൊഴിഞ്ഞുപോക്കുകൾ ഉണ്ടാകുമെന്ന് തന്നെയാണ് നമുക്ക് ഇപ്പോൾ പറയാൻ സാധിക്കുക.
ബ്ലാസ്റ്റേഴ്സിലെ പ്രധാനപ്പെട്ട താരങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട് ഒരുപാട് ക്ലബ്ബുകൾ ഇപ്പോൾ മുന്നോട്ടുവന്നിട്ടുണ്ട്.അഡ്രിയാൻ ലൂണ,ദിമി തുടങ്ങിയ സുപ്രധാന താരങ്ങളെ സ്വന്തമാക്കാൻ പോലും മറ്റുള്ള ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തി തുടങ്ങിയിട്ടുണ്ട്.ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടന നടത്തിയ താരമാണ് ഐമൻ. മലയാളി താരമായ ഇദ്ദേഹം മുന്നേറ്റ നിരയിലെ നിറസാന്നിധ്യമായി കഴിഞ്ഞു.
ഇവാൻ വുക്മനോവിച്ച് സ്ഥിരമായി ഇദ്ദേഹത്തിന് അവസരങ്ങൾ നൽകിയിരുന്നു.മികച്ച പ്രകടനം നടത്താനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ കണ്ടെത്താനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ വേഗതയേറിയ മുന്നേറ്റങ്ങൾ ബ്ലാസ്റ്റേഴ്സിന് ഏറെ മുതൽക്കൂട്ടായിരുന്നു.അതുകൊണ്ടുതന്നെ ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞിരുന്നു.
ഇപ്പോൾ ഐമനെ സ്വന്തമാക്കാൻ വേണ്ടി ഐഎസ്എൽ ക്ലബ്ബായ ജംഷെഡ്പൂർ രംഗത്ത് വന്നിട്ടുണ്ട്. വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ അദ്ദേഹത്തെ എത്തിക്കാനാണ് അവർക്ക് താല്പര്യം. വലിയ ട്രാൻസ്ഫർ ഫീ നൽകാം എന്ന് അവർ വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. 2026 വരെയാണ് ഐമന് ക്ലബ്ബുമായി കോൺട്രാക്ട് അവശേഷിക്കുന്നത്.
പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വളരെ വ്യക്തമാണ്. ബ്ലാസ്റ്റേഴ്സ് വലിയ ഭാവിയുള്ള താരമായി പരിഗണിക്കുന്ന താരമാണ് ഐമൻ. അദ്ദേഹത്തെ കൈവിടാൻ ക്ലബ്ബ് ഒരുക്കമല്ല. ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന ഈ താരം ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും.അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.