കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് ഏറെ സന്തോഷം നൽകിയ ഒരു വിജയമാണ് ഓപ്പണിങ് മത്സരത്തിൽ ക്ലബ്ബ് നേടിയത്. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയത്തിന് മുന്നിൽ ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു. ഈ വിജയം ഏറെ അർഹിച്ചത് ആരാധകർ തന്നെയാണ്. കാരണം അവർ ഏറെ ആഗ്രഹിച്ച ഒരു വിജയമാണ് ഇപ്പോൾ ബംഗളൂരുവിനെതിരെ നേടിയിട്ടുള്ളത്.
മത്സരത്തിൽ എല്ലാവരും മികച്ച രൂപത്തിൽ കളിച്ചിരുന്നു. എന്നിരുന്നാലും പല മേഖലകളിലും ബ്ലാസ്റ്റേഴ്സ് ഇംപ്രൂവ് ചെയ്യാനുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയ താരങ്ങളിൽ ഒരാൾ മുഹമ്മദ് ഐമനാണ്. ലക്ഷദ്വീപ് സ്വദേശിയായ ഐമൻ തകർപ്പൻ പ്രകടനം നടത്തിക്കൊണ്ട് കാണികളുടെ മനം കവരുകയായിരുന്നു. പ്രത്യേകിച്ച് താരത്തിന്റെ ഡ്രിബ്ലിങ്ങും ടെണിങ്ങുമൊക്കെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ഈ മത്സരം വിജയിച്ചതിനുശേഷം കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ താരമായ പ്രബീർ ദാസ് സ്റ്റേഡിയത്തിൽ നിന്നും ഒരു വീഡിയോ എടുത്തിരുന്നു.സെൽഫി ക്യാമറയിലായിരുന്നു വീഡിയോ എടുത്തത്. ബ്ലാസ്റ്റേഴ്സിന്റെ സഹതാരങ്ങൾ ക്യാമറക്ക് മുന്നിൽ വന്നുകൊണ്ട് വിജയം ആഘോഷിക്കുന്നത് വളരെ വ്യക്തമാണ്. അതിനിടെ ഐമൻ നടത്തിയ ഒരു സിനിമ ഡയലോഗാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ചുള്ള ഡയലോഗ് ഐമൻ പുറപ്പെടുവിക്കുകയായിരുന്നു.
.@ImPrabirDas certainly enjoyed his debut in #KBFC colours! 💛 #ISL #ISL10 #LetsFootball #ISLonJioCinema #ISLonSports18 #KeralaBlasters #PrabirDas | @JioCinema @Sports18 @KeralaBlasters pic.twitter.com/3hvxwiqe5y
— Indian Super League (@IndSuperLeague) September 26, 2023
കഴിഞ്ഞിട്ടില്ല രാമാ..ഒന്ന് കൂടെയുണ്ട് ബാക്കി എന്ന പ്രശസ്തമായ ഡയലോഗാണ് ഐമൻ പറഞ്ഞത്. ബംഗളൂരു എഫ്സിക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്.ബംഗളൂരുവിനെതിരെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. ആ മത്സരത്തിലും അവരെ പരാജയപ്പെടുത്തണം, അല്ലെങ്കിൽ ആ മത്സരത്തിലും പക വീട്ടണം എന്ന അർത്ഥത്തിലാണ് ഐമൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.ഐഎസ്എൽ പുറത്ത് വിട്ട ഈ വീഡിയോ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
Sachin and Prabir linking up in defence and how! 😮🤌
— Kerala Blasters FC (@KeralaBlasters) September 26, 2023
Watch #ISL 2023-24 live on Sports 18, VH1 & JioCinema 👉 https://t.co/E7aLZnuLvN#KBFC #KeralaBlasters pic.twitter.com/80NiWQxw9D
ആദ്യ മത്സരത്തിലെ വിജയം നിലനിർത്തുക എന്നതാണ് ഇനി കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം. ജംഷെഡ്പൂർ എഫ്സിയാണ് അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഞായറാഴ്ചയാണ് ഈ മത്സരം നടക്കുന്നത്. ഈസ്റ്റ് ബംഗാളിനെതിരെ സമനിലയാണ് കഴിഞ്ഞ മത്സരത്തിൽ ജംഷെഡ്പൂർ വഴങ്ങിയത്.