ഇവിടെയുള്ളത് കേവലം ഒരു ടീമല്ല, മറിച്ച് ഞങ്ങൾ 11 സഹോദരന്മാർ :ബ്ലാസ്റ്റേഴ്സിന്റെ വിജയ രഹസ്യം വെളിപ്പെടുത്തി ഐമൻ

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചുകൊണ്ട് തുടങ്ങിയിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ രണ്ട് മത്സരങ്ങളിലും വിജയിക്കുന്നത്. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷഡ്പൂർ എഫ്സിയെ പരാജയപ്പെടുത്തിയത്.

ഈ രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മുഹമ്മദ് ഐമൻ ഉണ്ടായിരുന്നു.ആദ്യ മത്സരത്തിൽ മികച്ച പ്രകടനം അദ്ദേഹം നടത്തിയിരുന്നു. രണ്ടാം മത്സരത്തിൽ ഒരല്പം താരം മങ്ങിയിട്ടുണ്ട്. ചില മിസ്പാസുകളും അനാവശ്യ ഡ്രിബിളുകളും അദ്ദേഹത്തിൽ നിന്നുണ്ടായിരുന്നു. മാത്രമല്ല ഒരു ഗോളവസരം അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട താരമാണ് മുഹമ്മദ് ഐമൻ കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല.ബ്ലാസ്റ്റേഴ്സിന്റെ വിജയരഹസ്യം എന്താണ് എന്ന് ഇദ്ദേഹം ഇപ്പോൾ മത്സരശേഷം പറഞ്ഞിട്ടുണ്ട്.11 താരങ്ങളും സഹോദരന്മാരെ പോലെയാണ് കളിച്ചത് എന്നാണ് ഐമൻ പറഞ്ഞത്. മത്സരശേഷം കെബിഎഫ്സി ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിജയം നേടിയിരിക്കുന്നത് ടീം ഒരുമിച്ച് നിന്ന് കളിച്ചത് കൊണ്ടാണ്.ഇവിടെ ഞങ്ങൾ 11 സഹോദരന്മാരാണ്.അങ്ങനെയാണ് കളിച്ചിട്ടുള്ളത്.ഇത് പുതിയ ചരിത്രമാണ്.ബ്ലാസ്റ്റേഴ്സ് ആദ്യമായാണ് രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് സൂപ്പർ ലീഗ് തുടങ്ങുന്നത്.പ്രകടനത്തിലും വിജയത്തിലും ഞാൻ ഒരുപാട് ഹാപ്പിയാണ്, മുഹമ്മദ് ഐമൻ പറഞ്ഞു.

ബ്ലാസ്റ്റേഴ്സ് ഇനി അടുത്ത മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയെയാണ് നേരിടുക. അവരുടെ മൈതാനത്ത് വച്ചു കൊണ്ടാണ് നേരിടേണ്ടത് എന്നത് ഒരല്പം വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പോയിന്റ് പട്ടികയിൽ ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്താണ്.

indian Super leagueJamshedpur FcKerala BlastersMohammed Aimen
Comments (0)
Add Comment