ഇങ്ങനെയൊക്കെ ചെയ്യാമോ? ഫിർമിനോയെ വളഞ്ഞ് ആരാധകർ,വൈറലായി വീഡിയോ.
ബ്രസീലിയൻ താരമായ റോബെർട്ടോ ഫിർമിനോ ഒരുപാട് കാലം ലിവർപൂളിൽ കളിച്ചതിനു ശേഷം ക്ലബ്ബ് വിട്ടിരുന്നു.ഫ്രീ ട്രാൻസ്ഫറിലാണ് റെഡ്സിനോട് ഫിർമിനോ വിട ചൊല്ലിയത്.എന്നിട്ട് അദ്ദേഹം സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയിലേക്കാണ് എത്തിയത്.മൂന്നുവർഷത്തെ കരാറാണ് ഇദ്ദേഹത്തിന് ലഭിച്ചത്.
എന്നിട്ട് അദ്ദേഹം സൗദി അറേബ്യയിൽ എത്തിയിരുന്നു.അദ്ദേഹത്തിന്റെ ആരാധകർക്കിടയിലാണ് എത്തിപ്പെട്ടത്. വലിയൊരു കൂട്ടം അൽ അഹ്ലി ഫാൻസ് ഈ ബ്രസീൽ താരത്തെ വളയുകയായിരുന്നു.അവർ ഫിർമിനോക്കൊപ്പം സെൽഫി എടുക്കാൻ തിരക്ക് കൂട്ടുന്നുണ്ടായിരുന്നു. ചിലർ സ്നേഹ ചുംബനം ഫിർമിനോക്ക് നൽകി.
🇧🇷 Bobby Firmino given a hero’s welcome as he arrives to meet Al-Ahli’s fans ❤️pic.twitter.com/5X9IaT32hA
— Watch LFC (@Watch_LFC) July 6, 2023
സ്നേഹംകൊണ്ട് ഈ താരത്തെ പൊതിയുകയാണ് അൽ അഹ്ലി ഫാൻസ് ചെയ്തിട്ടുള്ളത്. ഒരുപാട് ആരാധകർ അദ്ദേഹത്തെ വരവേൽക്കാൻ തടിച്ചു കൂടിയിരുന്നു. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് പിന്നീട് ഫിർമിനോ അവിടെനിന്നും പുറത്ത് കടന്നത്.ഇതിന്റെ വീഡിയോ നിമിഷങ്ങൾ കൊണ്ട് തന്നെ വൈറലായി.
ഫിർമിനോ മാത്രമല്ല, ഗോൾ കീപ്പർ മെന്റിയും അൽ അഹ്ലിക്ക് വേണ്ടിയാണ് കളിക്കുക. വേൾഡ് ഫുട്ബോളിലെ ഒരുപാട് മിന്നും താരങ്ങൾ സൗദി അറേബ്യയിലേക്ക് ചേക്കേറുന്നുണ്ട്. ഒരു സൗദി അറേബ്യൻ ട്രെൻഡ് ആണ് ഇപ്പോൾ വേൾഡ് ഫുട്ബോളിൽ ഉള്ളത്.