ക്രിസ്റ്റ്യാനോ റൊണാൾഡോ എത്തുന്നതിനു മുന്നേ അധികമാർക്കും പരിചിതമല്ലാത്ത ക്ലബ്ബാണ് അൽ നസ്ർ. സൗദി അറേബ്യ റൊണാൾഡോയെ റെക്കോർഡ് സാലറി നൽകി കൊണ്ടാണ് റാഞ്ചിയത്. പിന്നീടങ്ങോട്ട് സൗദി അറേബ്യക്കും അവരുടെ ക്ലബ്ബുകൾക്കും വെച്ചടി വെച്ചെടി കയറ്റമായിരുന്നു. ഒരു വലിയ എഫക്ട് തന്നെ റൊണാൾഡോ അവിടെ ഉണ്ടാക്കിയിട്ടുണ്ട്.
സൗദി പ്രൊ ലീഗിനെ ലോകം ശ്രദ്ധിക്കപ്പെടുന്ന ലീഗാക്കി മാറ്റാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കഴിഞ്ഞു. സൗദി അറേബ്യൻ ലീഗ് ഒരുപാട് വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറുമെന്നും റൊണാൾഡോ പ്രവചിച്ചിരുന്നു.ആ പ്രവചനങ്ങൾ വളരെ പതുക്കെ പുലരുന്നതാണ് ഇപ്പോൾ കാണാൻ കഴിയുക.
കാരണം ഒരുപാട് സൂപ്പർതാരങ്ങൾ സൗദി അറേബ്യൻ ക്ലബ്ബുകളിൽ എത്തിക്കഴിഞ്ഞു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എഫക്റ്റിന്റെ മറ്റൊരു ഉദാഹരണമാണ് ഇന്നലെ അൽ നസ്ർ പ്രഖ്യാപിച്ചത്. കാരണം അവരുടെ പുതിയ സ്പോൺസർമാരായി കൊണ്ട് ഭീമന്മാരായ നൈക്ക് എത്തിയിട്ടുണ്ട്. ഇതിനുമുൻപ് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന അൽ നസ്റിന് ഇപ്പോൾ Nike നെ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരേയൊരു കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ലെജൻഡ് തന്നെയാണ്.