സൗദി അറേബ്യയിലെ പ്രമുഖ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്.അദ്ദേഹം പുതിയ ഇന്റർവ്യൂവിൽ പറഞ്ഞ ഒരു കാര്യം വലിയ വിവാദമായി. അതായത് യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റി നഷ്ടമായി എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. ഒരു വർഷത്തിനുള്ളിൽ ചില യൂറോപ്പിലെ ലീഗുകളെ സൗദി മറികടക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
പക്ഷേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇങ്ങനെ പറഞ്ഞാൽ റൊണാൾഡോക്ക് ട്രോളോട് ട്രോളാണ്. യൂറോപ്പിലെ ഫുട്ബോളിന്റെ ക്വാളിറ്റി എന്താണ് എന്ന് ക്രിസ്റ്റ്യാനോയും അൽ നസ്റും രണ്ടു മത്സരങ്ങൾ കൊണ്ട് അറിഞ്ഞു എന്നാണ് ചിലർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതായത് സ്പെയിനിലെ ക്ലബ്ബായ സെൽറ്റ വിഗോയോട് അൽ നസ്ർ 5-0 എന്ന വമ്പൻ തോൽവിയാണ് ഏറ്റുവാങ്ങിയത്. തൊട്ടു പുറകെ നടന്ന മത്സരത്തിലും വമ്പൻ തോൽവി അൽ നസ്ർ ഏറ്റുവാങ്ങി.
World Cup champion Ángel Di María vs. Cristiano Ronaldo. 🔥pic.twitter.com/YTVvD2n0ED
— Mundo Albiceleste ⭐🌟⭐🇦🇷 (@MundoAlbicelest) July 20, 2023
4-1 എന്ന സ്കോറിനാണ് പോർച്ചുഗൽ ക്ലബായ ബെൻഫിക്ക അൽ നസ്റിനെ തോൽപ്പിച്ചത്.റൊണാൾഡോ ഈ മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചിരുന്നു.അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. രണ്ട് ഫ്രണ്ട്ലി മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ സൗദി ക്ലബ്ബ് വാങ്ങിക്കൂട്ടി.ഒരു ഗോൾ മാത്രമാണ് തിരിച്ചടിച്ചത്. അടുത്ത മത്സരത്തിൽ അൽ നസ്റിന്റെ എതിരാളി പിഎസ്ജിയാണ്. ഈ മത്സരത്തിൽ അൽ നസ്ർ എത്രയെണ്ണം വാങ്ങിക്കൂട്ടും എന്നാണ് ഇപ്പോൾ ചർച്ച.
അതിന് ശേഷം അൽ നസ്ർ കളിക്കുന്നത് ഇന്റർ മിലാനെതിരെയാണ്. ചാമ്പ്യൻസ് ലീഗിലെ ഫൈനലിസ്റ്റുകളാണ് ഇവർ. ഒരുപക്ഷേ അതിലും ഒരുപാട് ഗോളുകൾ വാങ്ങി കൂട്ടിയേക്കാം.യൂറോപ്യൻ ഫുട്ബോളിന്റെ ക്വാളിറ്റിയും അൽ നസ്റിന്റെ ക്വാളിറ്റിയും തമ്മിലുള്ള അന്തരം മനസ്സിലാക്കാൻ റൊണാൾഡോക്ക് ഈ രണ്ടു മത്സരങ്ങൾ തന്നെ ധാരാളമായിരുന്നു.