AFC ചാമ്പ്യൻസ് ലീഗ് കോളിഫിക്കേഷനിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്റിന് വിജയം.4-2 എന്ന സ്കോറിനാണ് അൽ നസ്ർ ജയിച്ചത്. മത്സരത്തിന്റെ അവസാനം വരെ തോൽവി മുന്നിൽകണ്ട അൽ നസ്ർ പിന്നീട് അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഇതോടെ Afc ചാമ്പ്യൻസ് ലീഗിന് അൽ നസ്ർ യോഗ്യത നേടിയിട്ടുണ്ട്.
ശബാബ് അൽ അഹലി ദുബായ് എഫ്സിയായിരുന്നു അൽ നസ്റിന്റെ എതിരാളികൾ. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ ടാലിസ്ക്കയിലൂടെ അൽ നസ്ർ ലീഡ് എടുത്തിരുന്നു.എന്നാൽ അതിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പതിനെട്ടാം മിനിറ്റിൽ അവർ സമനില നേടി.പിന്നീട് 46ആം മിനിട്ടിൽ അവർ ഗോൾ നേടിയതോടെ അൽ നസ്ർ പ്രതിരോധത്തിലായി.ഈ ഗോൾ മടക്കാൻ ക്ലബ്ബിന് 88ആം മിനിട്ട് വരെ കാത്തിരിക്കേണ്ടി വന്നു എന്നുള്ളതാണ് യാഥാർത്ഥ്യം.
88ആം മിനുട്ടിൽ സുൽത്താൻ അൽ ഗനം സമനില ഗോൾ നേടി. അതിനു പിന്നാലെ ടാലിസ്ക്ക വീണ്ടും ഗോൾ നേടി. മിനിറ്റുകൾക്ക് ശേഷം ബ്രോസോവിച്ചിന്റെ ഗോളും പിറന്നു. ഈ ഗോളിന് അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ ബ്രോസോവിച്ചിനും സാധിച്ചിട്ടുണ്ട്.
ഇതിനിടെ മത്സരത്തിൽ വിവാദങ്ങളും നടന്നിട്ടുണ്ട്. റഫറിയുടെ തീരുമാനങ്ങൾ പലപ്പോഴും അൽ നസ്‌റിന് തിരിച്ചടിയായി. അർഹിച്ച ഒരു പെനാൽറ്റി അവർക്ക് നഷ്ടമായിരുന്നു. ഏതായാലും ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയും കാണും.