ഇതെങ്ങാനും സംഭവിച്ചാൽ ക്രിസ്റ്റ്യാനോ ഗോളടിച്ച് തിമിർക്കും, മാഞ്ചസ്റ്റർ സിറ്റി മിന്നും താരത്തെ എത്തിക്കാൻ അൽ നസ്ർ പണി തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ തന്റെ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ നിറഞ്ഞു കളിക്കുകയാണ്. റൊണാൾഡോ സൗദിയിലേക്ക് പോന്നപ്പോൾ പലരും നെറ്റി ചുളിച്ചിരുന്നു. പക്ഷേ വളരെ സന്തോഷവാനായി കൊണ്ടാണ് റൊണാൾഡോ അവിടെ കളിക്കുന്നത്.അതുകൊണ്ടുതന്നെയാണ് ഗോളുകൾ നിരവധി പിറക്കുന്നതും.മാത്രമല്ല റൊണാൾഡോയുടെ പാത പിൻപറ്റിക്കൊണ്ട് ഒരുപാട് മികച്ച താരങ്ങൾ സൗദിയിൽ എത്തുകയും ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ തന്നെ നിരവധി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്.സാഡിയോ മാനെ,ബ്രോസോവിച്ച്,ഒട്ടാവിയോ,അയ്മറിക്ക് ലപോർട്ട് എന്നിവരൊക്കെ ഇപ്പോൾ റൊണാൾഡോക്കൊപ്പമാണ് കളിക്കുന്നത്. പക്ഷേ ചെറിയ കാലയളവിലേക്കുള്ള ഒരു പ്രൊജക്റ്റ് അല്ല അൽ നസ്ർ ലക്ഷ്യം വെക്കുന്നത്.അവർക്ക് ഒരു ലോങ്ങ് ടൈം പ്രോജക്ട് തന്നെയുണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ സൂപ്പർതാരങ്ങളെ എത്തിക്കാൻ അവർ ഇപ്പോൾ താൽപര്യപ്പെടുന്നുണ്ട്.

അതിൽ ഒരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയൻ സൂപ്പർതാരമായ കെവിൻ ഡി ബ്രൂയിനയാണ്.അദ്ദേഹം ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. ഒരുപാട് കാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും.മാഞ്ചസ്റ്റർ സിറ്റിയുമായി 2025 വരെയാണ് അദ്ദേഹത്തിന് കോൺട്രാക്ട് അവശേഷിക്കുന്നത്.ഈ കോൺട്രാക്ട് പുതുക്കാൻ നേരത്തെ സിറ്റി താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇപ്പോൾ ചർച്ചകൾ ഒന്നും നടക്കുന്നില്ല.അദ്ദേഹത്തിന്റെ പരിക്കുകൾ തന്നെയാണ് സിറ്റിയെ ആശങ്കപ്പെടുത്തുന്നത്.

ഡി ബ്രോയിന ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്താൽ മാത്രമാണ് സിറ്റി കോൺട്രാക്ട് പുതുക്കുന്ന കാര്യങ്ങൾ പരിഗണിക്കുകയുള്ളൂ. എന്നാൽ അൽ നസ്റിന്റെ മാനേജ്മെന്റ് കഴിഞ്ഞ ദിവസം ഈ താരത്തിന്റെ ഏജന്റിനെ വിളിച്ചിട്ടുണ്ട്.ആ ഏജന്റുമായി നേരിട്ട് കൂടിക്കാഴ്ച നടത്താനാണ് അവർ ആഗ്രഹിക്കുന്നത്.എന്നിട്ട് ക്ലബ്ബിന്റെ പ്രോജക്ട് അവർ വിശദീകരിച്ചു നൽകും. എന്നിട്ട് താരത്തെ കൺവിൻസ് ചെയ്തുകൊണ്ട് അൽ നസ്റിലേക്ക് കൊണ്ടുവരാനാണ് അവരുടെ പദ്ധതികൾ.

ഡി ബ്രൂയിനയെ മാഞ്ചസ്റ്റർ സിറ്റി കൈവിട്ടേക്കും എന്നു പോലുമുള്ള റൂമറുകൾ ഇവിടെ പുറത്തേക്ക് വന്നിരുന്നു. കാരണം ഹൂലിയൻ ആൽവരസിന് ഇപ്പോൾ അവർ വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. എന്നാൽ ഡി ബ്രൂയിന സൗദിയിലേക്ക് വരാൻ തയ്യാറാകുമോ എന്നത് വലിയ ചോദ്യമാണ്.ഡി ബ്രൂയിന എത്തിക്കാൻ അൽ നസ്റിന് കഴിഞ്ഞാൽ പിന്നീട് കാര്യങ്ങൾ മാറും. അസിസ്റ്റുകൾ കൊണ്ട് അമ്മാനമാടുന്ന താരമാണ് ഡി ബ്രൂയിന.അതിന്റെ ഗുണം റൊണാൾഡോക്കാണ് ലഭിക്കുക. അദ്ദേഹത്തിന് നിലവിൽ നേടുന്നതിനേക്കാൾ കൂടുതൽ ഗോളുകൾ നേടാൻ അവിടെ നിഷ്പ്രയാസം സാധിക്കും.

Al NassrCristiano RonaldoManchester City
Comments (0)
Add Comment