കേരള ബ്ലാസ്റ്റേഴ്സ് രണ്ട് വിദേശ സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ഒരാൾ നോഹ് സദോയിയാണ്.മുന്നേറ്റ നിരയിൽ താരം തിളങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാരണം ഐഎസ്എല്ലിൽ പരിചയസമ്പത്തുള്ള താരമാണ് നോഹ്. അതുകൊണ്ടുതന്നെ നോഹിന്റെ കാര്യത്തിൽ ആരാധകർക്ക് ആശങ്കയില്ല.
രണ്ടാമത്തെ സൈനിങ്ങ് അലക്സാൻഡ്രേ കോയെഫിന്റെതാണ്. ഫ്രഞ്ച് ഡിഫൻഡറായ ഇദ്ദേഹം അവിടുത്തെ സെക്കൻഡ് ഡിവിഷനിൽ നിന്നാണ് വരുന്നത്.വലിയ പരിചയസമ്പത്ത് അവകാശപ്പെടാൻ കഴിയുന്ന താരമാണ് കോയെഫ്. എന്തെന്നാൽ ലാലിഗയിലും ലീഗ് വണ്ണിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പല താരങ്ങൾക്കെതിരെയും ഇദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.
പക്ഷേ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരുമ്പോൾ അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ എന്തൊക്കെയാണ്. പ്രധാനമായും രണ്ട് വെല്ലുവിളികളാണ് ഉള്ളതെന്ന് ഒരു ആരാധകൻ വിലയിരുത്തിയിട്ടുണ്ട്.ഒന്ന് ഇന്ത്യയിലെ അന്തരീക്ഷം തന്നെയാണ്.ഇവിടെ ചൂടും ഹ്യൂമിഡിറ്റിയും ഇവിടെ കൂടുതലാണ്.അതിനോട് പൊരുത്തപ്പെടുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മറ്റൊരു വെല്ലുവിളി നീളമേറിയ യാത്രകളാണ്. അതായത് എവേ മത്സരങ്ങൾക്ക് വേണ്ടി ദീർഘദൂരം താരങ്ങൾക്ക് സഞ്ചരിക്കേണ്ടിവരും. ശരാശരി 2500 കിലോമീറ്റർ എങ്കിലും സഞ്ചരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ഇത് യൂറോപ്പിൽ നിന്നും വരുന്ന താരങ്ങൾക്ക് അത്ര പരിചയമുള്ള കാര്യമല്ല. ഇതും ഒരുപക്ഷേ തടസ്സമായി കൊണ്ട് നിലകൊണ്ടേക്കാം. ഇതിനോട് അഡാപ്റ്റാവുക എന്ന ചാലഞ്ചും താരത്തിന്റെ മുന്നിലുണ്ട്.
എന്തുകൊണ്ടാണ് കോയെഫ് ഇന്ത്യയിൽ എത്താൻ വൈകുന്നത് എന്ന് ആരാധകർ ചോദിക്കുന്ന കാര്യമാണ്. അതിന്റെ ഉത്തരം സൈനിങ്ങ് അനൗൺസ്മെന്റ് തന്നെ ബ്ലാസ്റ്റേഴ്സ് നൽകിയിരുന്നു.വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കുറച്ച് സമയം കൂടി അദ്ദേഹം ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ക്ലബ്ബ് അനുവദിക്കുകയും ചെയ്തു.അതുകൊണ്ടാണ് വൈകുന്നത്.ഡ്യൂറന്റ് കപ്പിനുള്ള ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ അദ്ദേഹം എത്താൻ സാധ്യതയുണ്ടോ എന്നത് വ്യക്തമല്ല.