കോയെഫ് സ്‌ക്വാഡിലുണ്ട്, എന്നാണ് ടീമിനോടൊപ്പം ജോയിൻ ചെയ്യുക? റിപ്പോർട്ടുകൾ പുറത്ത്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ ആദ്യത്തെ മത്സരത്തിനു വേണ്ടി കളിക്കളത്തിലേക്ക് ഇന്ന് ഇറങ്ങുകയാണ്.ഡ്യൂറന്റ് കപ്പിലെ ആദ്യ റൗണ്ട് പോരാട്ടത്തിൽ എതിരാളികൾ മുംബൈ സിറ്റിയാണ്. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സ് വിജയിച്ചു കൊണ്ട് തുടങ്ങും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഡ്യൂറന്റ് കപ്പിനുള്ള സ്‌ക്വാഡ് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ഭൂരിഭാഗം താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് പുതിയ ഡിഫൻഡർ അലക്സാൻഡ്രെ കോയെഫ് ടീമിൽ ഇടം നേടി എന്നതാണ്.കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം ഇതുവരെ ജോയിൻ ചെയ്തിട്ടില്ല. എന്നിരുന്നാലും ഡ്യൂറന്റ് കപ്പിന് അദ്ദേഹത്തെ കേരള ബ്ലാസ്റ്റേഴ്സ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
താരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. അതായത് അടുത്ത ആഴ്ച്ച അദ്ദേഹം ക്ലബ്ബിനോടൊപ്പം ജോയിൻ ചെയ്യും. ബാക്കിയുള്ള നടപടിക്രമങ്ങളൊക്കെ വേഗത്തിൽ പൂർത്തിയാക്കി ടീമിനോടൊപ്പം ട്രെയിനിങ് തുടങ്ങാനുള്ള ശ്രമങ്ങളായിരിക്കും പിന്നീട് ഉണ്ടാവുക. പക്ഷേ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ അദ്ദേഹം കളിക്കാൻ സാധ്യത കുറവാണ്. അടുത്ത ആഴ്ച ക്യാമ്പിൽ ജോയിൻ ചെയ്ത ടീമിനോടൊപ്പം ഇണങ്ങിച്ചേരാൻ അദ്ദേഹത്തിന് സമയം ആവശ്യമായി വരും. അതുകൊണ്ടുതന്നെ ഗ്രൂപ്പ് ഘട്ടത്തിൽ അദ്ദേഹം ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
താരത്തിന്റെ സൈനിങ്ങ് ദിവസങ്ങൾക്ക് മുന്നേ ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരുന്നു.എന്നാൽ ക്ലബ്ബിനോട് അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെടുകയായിരുന്നു.വ്യക്തിപരമായ കാരണങ്ങളാലാണ് അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യാൻ വൈകുന്നത്. വളരെയധികം പരിചയസമ്പത്തുള്ള ഈ താരം ഫ്രാൻസിൽ നിന്നാണ് വരുന്നത്. ഫ്രഞ്ച് ലീഗിലും സ്പാനിഷ് ലീഗിലും കളിച്ചു പരിചയമുള്ള താരമാണ് കോയെഫ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ഗുണം ചെയ്യും എന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.