ജിങ്കൻ,ഇയാൻ ഹ്യും,ലൂണ : താരസമ്പന്നമായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഓൾ ടൈം ഇലവൻ.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ 9 സീസണുകളിലായി ഒരുപാട് മികച്ച താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്.ചില താരങ്ങൾക്ക് ഇപ്പോഴും ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുണ്ട്. ഒരുപാട് ഇതിഹാസങ്ങൾ ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഭാഗമായിട്ടുമുണ്ട്.

ഖേൽ നൗ എന്ന മാധ്യമം കഴിഞ്ഞ ദിവസം ഒരു വിലയിരുത്തൽ നടത്തിയിട്ടുണ്ട്. അതായത് കഴിഞ്ഞ 9 സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള ഓൾ ടൈം ഇലവനാണ് ഇവർ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഓരോ പൊസിഷനുകളിലും ഇന്നേവരെ ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കളിച്ച ഏറ്റവും മികച്ച താരങ്ങളെയാണ് ഇവർ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗോൾകീപ്പറായി കൊണ്ടുവരുന്നത് സന്ദീപ് നന്തിയാണ്. സെന്റർ ബാക്ക് പൊസിഷനിൽ വിദേശ താരമായി കൊണ്ട് ആരോൺ ഹ്യുഗ്സാണ് സ്ഥാനം നേടിയിട്ടുള്ളത്. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സാന്നിധ്യമായി കൊണ്ട് സന്ദേശ് ജിങ്കൻ വരുന്നുണ്ട്.വിങ് ബാക്കുമാരുടെ റോളിൽ ഇടം നേടിയിരിക്കുന്നത് ജെസൽ കാർനെയ്റൊ,സന്ദീപ് സിംഗ് എന്നിവരാണ്.

ഇതിൽ സന്ദീപ് ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെയാണ് ഉള്ളത്. ഇവരുടെ തൊട്ടുമുന്നിൽ മധ്യനിരയിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർമാരായിക്കൊണ്ട് ജീക്സൺ സിങ്ങും മെഹ്താബ് ഹുസൈനും വരുന്നു. അറ്റാക്കിങ് മിഡ്ഫീൽഡർമാരുടെ റോളിൽ സഹൽ അബ്ദു സമദ്,അഡ്രിയാൻ ലൂണ എന്നിവരാണ് വരുന്നത്. ഇതിൽ തന്നെ ലൂണയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ നായകൻ.

അതേസമയം ഈ സീസണിൽ ക്ലബ്ബിനോട് വിട പറഞ്ഞ് താരമാണ് സഹൽ.ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഇയാൻ ഹ്യും സ്ട്രൈക്കർ പൊസിഷനിൽ വന്നിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോററായ ഓഗ്ബച്ചെയാണ് ഉള്ളത്. ഇതാണ് ഇപ്പോൾ പുറത്തുവന്ന ഓൾ ടൈം ഇലവൻ. ഏത് തരത്തിൽ വിലയിരുത്തുന്നു ഈ ഒരു ഇലവനെ?

indian Super leagueKerala Blasters
Comments (0)
Add Comment