സോറ്റിരിയോയുടെ സ്ഥാനത്തേക്ക് അൽവാരോയെ ബ്ലാസ്റ്റേഴ്സിന് വേണം, പക്ഷേ ഒരു പ്രശ്നമുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യം നടത്തിയ സൈനിങ്ങ് ഓസ്ട്രേലിയൻ സ്ട്രൈക്കറായ ജോഷുവാ സോറ്റിരിയോയുടേതാണ്.എന്നാൽ അദ്ദേഹത്തിന് പരിശീലനത്തിനിടെ ഗുരുതരമായ പരിക്ക് ഏൽക്കുകയും ഈ വർഷം നഷ്ടമാവുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ കേരള ബ്ലാസ്റ്റേഴ്സ് ഒരു പകരക്കാരനെ എത്തിക്കാനുള്ള ശ്രമങ്ങളാണ്.
കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായ അൽവാരോ വാസ്ക്കസിനെ തിരികെ എത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് താല്പര്യമുണ്ട് എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. അത് സത്യമാണ് എന്നത് മാക്സിമസ് ഏജന്റ് റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. പക്ഷേ അവിടെ ഒരു പ്രശ്നമായി നിലകൊള്ളുന്നത് മറ്റുള്ള ക്ലബ്ബുകൾക്ക് വാസ്ക്കസിനെ വേണമെന്നതാണ്.പ്രത്യേകിച്ച് യൂറോപ്പിൽ നിന്നും ഈയൊരു സൂപ്പർ താരത്തിന് താൽപര്യങ്ങൾ ഉണ്ട്.
അതുകൊണ്ടുതന്നെ അവരോട് കോമ്പറ്റ് ചെയ്തു നിൽക്കുവാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ എന്നത് സംശയമാണ്.സോറ്റിരിയോക്ക് പകരം ഒരു ഏഷ്യൻ ഫോർവേഡ് വരും എന്നായിരുന്നു റൂമറുകൾ.അതിനുള്ള സാധ്യത ഇവർ തള്ളിക്കളഞ്ഞിട്ടുണ്ട്. മറിച്ച് ഇന്ത്യൻ സൂപ്പർ ലീഗിൽ തന്നെ ഉള്ള എക്സ്പീരിയൻസ് ആയ ഫോർവേഡിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തിരയുന്നത്.
സോറ്റിരിയോക്ക് പകരം മികച്ച താരത്തെ ബ്ലാസ്റ്റേഴ്സിന് വേണം.അൽവാരോയെ കിട്ടുകയാണെങ്കിൽ അത് ആരാധകർക്ക് ഡബിൾ ഹാപ്പി നൽകുന്ന കാര്യമായിരിക്കും. നേരത്തെ ഇവാന് കീഴിൽ മികച്ച പ്രകടനം നടത്തിയ താരമാണ് അൽവാരോ. ഗോവയിൽ അദ്ദേഹത്തിന് പ്രതീക്ഷിച്ച പോലെ തിളങ്ങാനായിരുന്നില്ല.