Whaat…! ഞെട്ടൽ പ്രകടിപ്പിച്ച് ആൽവരോ വാസ്ക്കസും.

നിരവധി ആവേശകരമായ മുഹൂർത്തങ്ങൾ നിറഞ്ഞ ഒരു മത്സരമായിരുന്നു കഴിഞ്ഞ ദിവസം നമ്മിൽ നിന്നും കടന്നുപോയത്.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാൾ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ മൈതാനത്ത് വച്ചു കൊണ്ടായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഈ മത്സരം വിജയിച്ചത്.അത് തീർച്ചയായും വളരെയധികം ആശ്വാസം നൽകുന്ന ഒരു കാര്യമാണ്.

എന്തെന്നാൽ കഴിഞ്ഞ ജനുവരിക്ക് ശേഷം ആകെ 7 എവേ മത്സരങ്ങളായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കളിച്ചിരുന്നത്. ആ 7 മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു.അതായത് കഴിഞ്ഞ ജനുവരിക്ക് ശേഷം ബ്ലാസ്റ്റേഴ്സ് കളിച്ച എവേ മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല.ആ മോശം കണക്കുകൾക്ക് ഇന്നലെ വിരാമം കുറിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.

മത്സരത്തിൽ നമ്മെ ഏവരെയും വിസ്മയപ്പെടുത്തിയത് ഗോൾകീപ്പർ സച്ചിൻ സുരേഷ് തന്നെയാണ്. ഈസ്റ്റ് ബംഗാളിന്റെ ബ്രസീലിയൻ താരമായ സിൽവയുടെ ആദ്യ പെനാൽറ്റി അദ്ദേഹം കൈപ്പിടിയിൽ ഒതുക്കി.എന്നാൽ അത് റഫറി അനുവദിച്ചില്ല.ഫൗൾ വിധിക്കുകയായിരുന്നു.തുടർന്ന് സിൽവ റീടൈക്ക് എടുത്തു.എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സച്ചിൻ സുരേഷ് അതും സേവ് ചെയ്യുകയായിരുന്നു.റീബൗണ്ട് സിൽവക്ക് ഗോളാക്കാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അത് പുറത്തേക്കു അടിച്ച് പാഴാക്കി. കേരള ബ്ലാസ്റ്റേഴ്സിന് മത്സരത്തിൽ വഴിത്തിരിവായത് ആ പെനാൽറ്റി സേവ് ആയിരുന്നു എന്ന് തന്നെ പറയേണ്ടിവരും.

തുടർച്ചയായി രണ്ട് പെനാൽറ്റി സേവുകൾ നടത്തിയത് ഏവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്ന ആൽവരോ വാസ്ക്കസിനും ഇത് വളരെയധികം ഷോക്കിംഗ് ആയിരുന്നു. ആ ഞെട്ടൽ അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.Whaaat..! എന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.എന്നിട്ട് ഗോൾകീപ്പർ സച്ചിൻ സുരേഷിനെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതായത് സച്ചിന്റെ ആ ഇരട്ട സേവുകൾ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും നല്ല രൂപത്തിൽ ഫോളോ ചെയ്യുന്ന ഒരു വ്യക്തിയാണ് ആൽവരോ വാസ്ക്കസ്.ലൂണയുമായി വളരെയധികം അടുത്ത സൗഹൃദബന്ധം വാസ്ക്കസ് വെച്ച് പുലർത്തുന്നുണ്ട്.വിജയത്തോടുകൂടി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. അടുത്ത മത്സരത്തിൽ ഹൈദരാബാദിനെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടാനുള്ളത്.

Alvaro VazquezKerala BlastersSachin Suresh
Comments (0)
Add Comment