ഈ ട്രാൻസ്ഫറിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ സൈനിങ്ങായ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റത്തോടെ പകരക്കാരനെ ക്ലബ്ബിന് അത്യാവശ്യമായിരിക്കുകയാണ്.പലതരത്തിലുള്ള റൂമറുകൾ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഏറ്റവും സന്തോഷം നൽകിയ റൂമർ ആൽവരോ വാസ്ക്കസുമായി ബന്ധപ്പെട്ടതായിരുന്നു.വാസ്‌കസിനെ തിരിച്ചെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് താല്പര്യമുണ്ട് എന്നായിരുന്നു വാർത്ത.
കേരള ബ്ലാസ്റ്റേഴ്സിന്റെ താരമായ അഡ്രിയാൻ ലൂണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ഇത് വർദ്ധിപ്പിക്കുകയും ചെയ്തു.വാസ്ക്കസിനെ മെൻഷൻ ചെയ്തുകൊണ്ടുള്ള ഒരു സ്റ്റോറിയായിരുന്നു ഇത്. എന്നാൽ ഫുട്ബോൾ എക്സ്ക്ലൂസീവ് ഇതിൽ ഒരു അപ്ഡേറ്റ് നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും ആൽവരോ വാസ്ക്കസും തമ്മിലുള്ള റൂമറുകൾ ഇപ്പോൾ തീർത്തും അടിസ്ഥാനരഹിതമായി എന്നാണ് ഇവർ കണ്ടെത്തിയത്.
വാസ്‌കസിനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇപ്പോൾ നടത്തുന്നില്ല.നിലവിൽ ഗോവയുടെ താരമാണ് അദ്ദേഹം.32 കാരനായ താരം നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.അതിനുശേഷമായിരുന്നു ഗോവ അദ്ദേഹത്തെ സ്വന്തമാക്കിയത്. പക്ഷേ ഗോവയിൽ വേണ്ടത്ര അവസരങ്ങൾ ലഭിക്കുകയോ തിളങ്ങുകയോ ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബ്ലാസ്റ്റേഴ്സ് ആരാധകർ തിരിച്ചെത്താൻ ആഗ്രഹിക്കുന്ന താരമാണ് വാസ്‌ക്കസ്.
എന്നാൽ ഈ പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആ മോഹവും പൊലിയുകയാണ്.വാസ്‌ക്കാസ് ഗോവയിൽ തന്നെ തുടരുമോ മറ്റോ എന്തെങ്കിലും ക്ലബ്ബിലേക്ക് പോകുമോ എന്നുള്ളത് കാണണം. അദ്ദേഹത്തിന് മറ്റു യൂറോപ്പ്യൻ ക്ലബ്ബുകളിൽ നിന്ന് ഓഫറുകൾ ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.