ആൽവരോ വാസ്‌ക്കസ് ഗോവ വിട്ടു,പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ സ്പാനിഷ് താരമാണ് ആൽവരോ വാസ്‌ക്കസ്. 8 ഗോളുകളും രണ്ട് അസിസ്റ്റമായിരുന്നു അദ്ദേഹം ഒരു സീസണിൽ മാത്രമായി ക്ലബ്ബിന് വേണ്ടി നേടിയിരുന്നത്. ബ്ലാസ്റ്റേഴ്സ് ഫൈനലിൽ എത്തിയപ്പോൾ വലിയ പങ്കു വഹിച്ചത് ഈ താരമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫറിൽ അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടു.
പിന്നീട് മറ്റൊരു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ഗോവയിലെക്കാണ് വാസ്ക്കസ് പോയത്.എന്നാൽ വേണ്ട വിധത്തിൽ അവിടെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 17 മത്സരങ്ങൾ കളിച്ച താരം കേവലം ഒരു ഗോൾ മാത്രമാണ് ഗോവക്ക് വേണ്ടി നേടിയത്. അതുകൊണ്ടുതന്നെ അദ്ദേഹം ഗോവ വിട്ടിട്ടുണ്ട്.ഒഫീഷ്യൽ പ്രഖ്യാപനം ഗോവ നടത്തിയിട്ടുണ്ട്.
വാസ്ക്കസിനെ തിരികെ എത്തിക്കാൻ മുറവിളി കൂട്ടുന്നവരാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഗോവ വിട്ടതോടുകൂടി അദ്ദേഹം തിരിച്ചെത്തും എന്നുള്ള പ്രതീക്ഷ വർദ്ധിച്ചിരുന്നു.പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാൻ വകയില്ല.കാരണം ഈ സീസണിൽ അദ്ദേഹം ഇന്ത്യയിൽ കളിക്കില്ല എന്ന് തീരുമാനമെടുത്തു കഴിഞ്ഞു.മാർക്കസ് മർഗുലാവോയാണ് റിപ്പോർട്ട് ചെയ്തത്.
അതായത് അദ്ദേഹത്തെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയില്ല.എന്താണ് താരത്തിന്റെ പദ്ധതികൾ എന്ന് വ്യക്തമല്ല. ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ മുന്നേറ്റത്തിലേക്ക് ഒരു വിദേശ താരത്തെ ആവശ്യമാണ്.