Breaking News:വാസ്ക്കസിനെ ഒരു ഐഎസ്എൽ ക്ലബ് ബന്ധപ്പെട്ടു കഴിഞ്ഞു, താരത്തിന്റെ തീരുമാനം എന്താവും?
കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായിരുന്ന ആൽവരോ വാസ്ക്കാസ് ഈ സീസണിൽ തന്റെ സ്വന്തം രാജ്യമായ സ്പെയിനിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബിനു വേണ്ടിയായിരുന്നു ഈ സീസണിൽ ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ ദിവസങ്ങൾക്കു മുന്നേ അദ്ദേഹത്തിന്റെ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.വാസ്ക്കസിന്റെ സമ്മതപ്രകാരമാണ് ക്ലബ്ബുമായുള്ള കോൺട്രാക്ട് നിർത്തിയത്.
ഇതോടെ വാസ്ക്കസുമായി ബന്ധപ്പെട്ട റൂമറുകൾ പുറത്തേക്ക് വന്നുതുടങ്ങി.ഫ്രീ ഏജന്റായ അദ്ദേഹത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ നടത്തുമോ എന്നായിരുന്നു പ്രധാനപ്പെട്ട ചർച്ച.അഡ്രിയാൻ ലൂണ പരിക്ക് മൂലം പുറത്തായത് കൊണ്ട് തന്നെ ഒരു വിദേശ താരത്തെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ആവശ്യമുണ്ട്. മധ്യനിര താരമല്ലെങ്കിലും വാസ്ക്കസിനെ കൊണ്ട് വരാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചേക്കും എന്നുള്ള റൂമറുകൾ ഒക്കെ പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തേക്ക് വന്നിട്ടുണ്ട്.IFT ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതായത് ആൽവരോ വാസ്ക്കസിന് ഇന്ത്യയിൽ നിന്നും ഓഫർ ഉണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ ഒരു ക്ലബ്ബ് വാസ്ക്കസിനെ കോൺടാക്ട് ചെയ്ത് കഴിഞ്ഞു.പക്ഷേ ആ ക്ലബ്ബ് ഏതാണ് എന്ന് വ്യക്തമല്ല. കേരള ബ്ലാസ്റ്റേഴ്സ്,എഫ്സി ഗോവ എന്നീ രണ്ട് ക്ലബ്ബുകളിൽ ഏതെങ്കിലും ഒന്നാകും എന്നാണ് അനുമാനങ്ങൾ.
ഈ രണ്ട് ക്ലബ്ബിനു വേണ്ടിയും ആൽവരോ വാസ്ക്കാസ് മുമ്പ് കളിച്ചിട്ടുണ്ട്. ഗോവയും ഒരു വിദേശ താരത്തിന് വേണ്ടിയുള്ള അന്വേഷണങ്ങൾ ഇപ്പോൾ നടത്തുന്നുണ്ട്.ഏത് ക്ലബ്ബാണ് കോൺടാക്ട് ചെയ്തത് എന്നത് ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. മാത്രമല്ല വാസ്കസിന്റെ തീരുമാനവും ഇവിടെ വ്യക്തമല്ല. ഇന്ത്യയിലേക്ക് തിരിച്ചു വരണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ സൂപ്പർ താരം ഇതുവരെ തീരുമാനങ്ങൾ ഒന്നും എടുത്തിട്ടില്ല. അധികം വൈകാതെ തന്നെ ഒരു ഫൈനൽ ഡിസിഷൻ എടുത്തേക്കും.
ഏതായാലും ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരു വിദേശ സൈനിങ് കേരള ബ്ലാസ്റ്റേഴ്സ് നടത്തും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കാരണം ബ്ലാസ്റ്റേഴ്സിന് ലൂണയുടെ പകരമായി കൊണ്ട് ഒരു മികച്ച താരത്തെ ഇപ്പോൾ ആവശ്യമുണ്ട്. അത്തരത്തിലുള്ള ഒരു താരത്തെ കൊണ്ടുവരുമെന്ന് ഇവാൻ വുക്മനോവിച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന്റെ അന്വേഷണങ്ങളിലാണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.