ഇതൊരു വലിയ ക്ലബ്ബ്: ആദ്യ പ്രതികരണം രേഖപ്പെടുത്തി അമാവിയ
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മൂന്നാമത്തെ സൈനിങ്ങ് ഒരല്പം മുൻപ് പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. യുവതാരമായ ലാൽതൻമാവിയയെ കേരള ബ്ലാസ്റ്റേഴ്സ് മൂന്നുവർഷത്തെ കോൺട്രാക്ടിലാണ് സൈൻ ചെയ്തിട്ടുള്ളത്. കഴിഞ്ഞ സീസണിൽ ഐസ്വാൾ എഫ്സിക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.
മുന്നേറ്റനിരയിൽ വിങറായി കൊണ്ടാണ് ഈ താരം കളിക്കുന്നത്.വേഗത കൊണ്ട് വേറെ പ്രശസ്തനായ താരമാണ് ഇദ്ദേഹം. നേരത്തെ തന്നെ ബ്ലാസ്റ്റേഴ്സ് ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ സൈൻ ചെയ്തിരുന്നു.പക്ഷേ ഇപ്പോഴാണ് പ്രഖ്യാപനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിൽ ജോയിൻ ചെയ്തതിനുശേഷം ഉള്ള തന്റെ ആദ്യ പ്രതികരണം താരം രേഖപ്പെടുത്തിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഒരു വലിയ ക്ലബ്ബിൽ ജോയിൻ ചെയ്യാൻ സാധിച്ചതിൽ താൻ വളരെയധികം ഹാപ്പിയാണ് എന്നാണ് അമാവിയ പറഞ്ഞിട്ടുള്ളത്. ടീമിന്റെ സക്സസിന് വേണ്ടി താൻ തന്റെ പരമാവധി ശ്രമിക്കുമെന്നും ഈ താരം ഉറപ്പു നൽകിയിട്ടുണ്ട്.അമാവിയയുടെ വാക്കുകൾ ഇപ്രകാരമാണ്.
കേരള ബ്ലാസ്റ്റേഴ്സിനെ പോലെയുള്ള ഒരു വലിയ ക്ലബ്ബിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഞാൻ വളരെയധികം ഹാപ്പിയാണ്.എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു അവസരമാണ്. എന്റെ കഴിവിൽ വിശ്വാസം അർപ്പിച്ചതിന് ഈ മാനേജ്മെന്റിനോട് ഞാൻ കൃതാർത്ഥതയുള്ളവനാണ്.വരുന്ന സീസണുകളിൽ ടീമിന്റെ വിജയങ്ങൾക്കും നേട്ടങ്ങൾക്കും വേണ്ടി ഞാൻ എന്റെ എല്ലാവിധ പരിശ്രമങ്ങളും നടത്തിയിരിക്കും, ഇതാണ് അമാവിയ പറഞ്ഞിട്ടുള്ളത്.
അമാവിയയുടെ വരവോടുകൂടി തന്നെ ചില താരങ്ങൾ ക്ലബ്ബിനകത്ത് നിന്നും പുറത്തു പോകാൻ സാധ്യതയുണ്ട്.പ്രത്യേകിച്ച് മുന്നേറ്റ നിരയിൽ ഇനിയും അഴിച്ചുപണികൾ നടന്നേക്കും. രണ്ട് സൈനിങ്ങുകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗോൾകീപ്പർ സോം കുമാർ, വിങ്ങ് ബാക്ക് രാകേഷ് എന്നിവരാണ് ആ രണ്ടു താരങ്ങൾ. ഇതിന് പുറമെയാണ് അമാവിയയെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.