നോവ തിരികെ പോയി!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ എട്ടുമത്സരങ്ങളാണ് ഇതുവരെ കളിച്ചു കഴിഞ്ഞിട്ടുള്ളത്.അതിൽ കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാല് തോൽവികളും രണ്ട് സമനിലകളും വഴങ്ങേണ്ടി വന്നു.മോശം തുടക്കം തന്നെയാണ് ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് ആരാധകർ എല്ലാവരും വലിയ ദേഷ്യത്തിലാണ്. അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽക്കുകയാണ് ചെയ്തിട്ടുള്ളത്. ബംഗളൂരു, മുംബൈ സിറ്റി എന്നിവർക്കെതിരെ സൂപ്പർ താരം നോവ സദോയി കളിച്ചിരുന്നില്ല.അദ്ദേഹത്തിന് പരിക്കായിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിന്റെ രണ്ടാം പകുതിയിൽ അദ്ദേഹം തിരിച്ചു വന്നിട്ടുണ്ട്. […]