കഴിഞ്ഞ സമ്മറിൽ ബ്ലാസ്റ്റേഴ്സ് വിട്ട 4 താരങ്ങൾ കപ്പടിച്ചു,ബ്ലാസ്റ്റേഴ്സിന് ട്രോൾ ഏറ്റുവാങ്ങാൻ തന്നെ വിധി!
2014ലാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കുന്നത്. അന്ന് മുതൽ തന്നെ ലീഗിന്റെ ഭാഗമാണ് കേരള ബ്ലാസ്റ്റേഴ്സ്. മൂന്ന് തവണ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തിയിട്ടുണ്ട്. മൂന്ന് തവണയും ഫൈനലിൽ പരാജയപ്പെടാനായിരുന്നു ക്ലബ്ബിന്റെ വിധി. മാത്രമല്ല ഒരൊറ്റ കിരീടം പോലും ഇതുവരെ നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല. ബ്ലാസ്റ്റേഴ്സിന് കൂട്ടായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മാത്രമാണ് ഇപ്പോൾ ഉള്ളത്.ബാക്കിയുള്ള എല്ലാവരും ഏതെങ്കിലും ഒരു കിരീടം സ്വന്തമാക്കിയിട്ടുണ്ട്.ഡ്യൂറന്റ് കപ്പിലും സൂപ്പർ കപ്പിലുമൊക്കെ ബ്ലാസ്റ്റേഴ്സ് പങ്കെടുക്കാറുണ്ടെങ്കിലും കിരീടം നേടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഒരുപാട് […]