സൗദിക്കെതിരെ അർജന്റീന തോറ്റത് ഓർമ്മയില്ലേ? അതിനുശേഷം ആദ്യമായി തോറ്റ് മെസ്സി!
എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കരുത്തരായ അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയായിരുന്നു ഈ മത്സരം നടന്നിരുന്നത്. മെസ്സി ഉൾപ്പെടെയുള്ള താരങ്ങൾ ഇറങ്ങിയിരുന്നുവെങ്കിലും ഇന്റർമയാമി പരാജയപ്പെടുകയായിരുന്നു. ഇന്റർമയാമിയുടെ ഏക ഗോൾ നേടിയത് ലയണൽ മെസ്സിയാണ്. മത്സരത്തിന്റെ 62ആം മിനുട്ടിലാണ് അദ്ദേഹത്തിന്റെ ഗോൾ പിറന്നത്.സെർജിയോ ബുസ്ക്കെറ്റ്സിന്റെ പാസ് സ്വീകരിച്ച മെസ്സി ഒരു ഷോട്ടിലൂടെ വലയിൽ എത്തുകയായിരുന്നു. പക്ഷേ ഈ ഗോളിനൊന്നും ഇന്റർമയാമിയെ തോൽവിയിൽ നിന്നും രക്ഷപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇവിടെ […]