ബ്ലാസ്റ്റേഴ്സിന്റെ നിരന്തര തലവേദന പരിഹരിക്കണം, പുതിയ പരിശീലകനെ നിയമിക്കാൻ സ്റ്റാറെ!
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മികേൽ സ്റ്റാറെയാണ് ഇപ്പോൾ ആരാധകർക്കിടയിലെ പ്രധാനപ്പെട്ട ചർച്ചാ വിഷയം. രണ്ടു വർഷത്തെ കരാറിൽ അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു. അതേപോലെ വലിയ വരവേൽപ്പാണ് ആരാധകർ അദ്ദേഹത്തിന് നൽകിക്കൊണ്ടിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ബ്ലാസ്റ്റേഴ്സ് ഫാൻസ് അദ്ദേഹത്തിനുള്ള പിന്തുണ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. വരുന്ന ജൂലൈ മാസത്തിൽ താൻ വർക്ക് ആരംഭിക്കുമെന്ന് തന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ സ്റ്റാറെ പറഞ്ഞിരുന്നു. അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സിലേക്ക് ആകർഷിച്ചത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്. ഒന്ന് ഇതുവരെ കിരീടങ്ങൾ ഒന്നും നേടാൻ […]