ഞങ്ങൾ നിലനിർത്താൻ ശ്രമിക്കും:ബ്ലാസ്റ്റേഴ്സ് താരം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് വുക്മനോവിച്ച് പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. ഹൈദരാബാദിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമില്ലാത്ത ഒരു മത്സരമാണിത്. എന്തെന്നാൽ നേരത്തെ തന്നെ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്സ് ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാത്തിരുന്നത് ലാറ ശർമയായിരുന്നു.അദ്ദേഹത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു അത്. ഇന്നത്തെ മത്സരത്തിലും ലാറ തന്നെയാണ് […]