ഒരുമിച്ച് നിന്നുകൊണ്ട് വലുത് ചെയ്യാൻ ശ്രമിച്ചിരിക്കും: കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ ഉറപ്പ്
കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇത് വളരെയധികം ബുദ്ധിമുട്ടേറിയ സമയമാണ്. നിരന്തരം തോൽവികൾ ക്ലബ്ബ് ഇപ്പോൾ ഏറ്റുവാങ്ങി കഴിഞ്ഞു.അവസാനമായി കളിച്ച 11 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചത് ഒരു മത്സരത്തിൽ മാത്രമാണ്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ബാക്കിവന്ന ഒമ്പത് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.ഈ സീസണിൽ ഭൂരിഭാഗം ടീമുകളോടും ബ്ലാസ്റ്റേഴ്സ് പരാജയം അറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ആശ്വസിക്കാൻ കഴിയുന്ന ഏക കാര്യം […]