ഗോവ പിൻവാങ്ങി,ചിലവ് കൂടുതലെന്ന് മുംബൈ,ദിമിയുടെ മുന്നിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒരൊറ്റ ഓപ്ഷൻ മാത്രം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സൂപ്പർതാരമായ ദിമി ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം ദിമി സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടുവർഷം കേരള ബ്ലാസ്റ്റേഴ്സിൽ തുടർന്ന് കോൺട്രാക്ട് പൂർത്തിയാക്കി അദ്ദേഹം ക്ലബ്ബിനോട് വിട പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നുവെങ്കിലും അത് ഫലം കാണാതെ പോവുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് പുതുക്കാനുള്ള ഒരു ഓഫർ അദ്ദേഹത്തിന് നൽകിയിരുന്നു. പക്ഷേ അദ്ദേഹം പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു ഓഫർ അല്ലാത്തതിനാൽ അദ്ദേഹം അത് നിരസിച്ചു. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ […]