ഒരു മാറ്റവുമില്ല, മടുത്തു: മത്സരശേഷം പ്രതികരണവുമായി വുക്മനോവിച്ച്
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നത്. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാൾ ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുകയായിരുന്നു. സംഭവബഹുലമായിരുന്നു മത്സരം. കേരള ബ്ലാസ്റ്റേഴ്സിന്‍റെ രണ്ട് താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതോടെയാണ് മത്സരം കൈവിട്ടത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ചെർനിച്ച് ഒരു ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോളായിരുന്നു. ഈസ്റ്റ് ബംഗാളിന് വേണ്ടി ക്രെസ്‌പൊയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്. മത്സരത്തിൽ രണ്ട് റെഡ് കാർഡുകൾ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി. കൂടാതെ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി […]